ക്രൂഡ് ഓയിൽ ഉൽപ്പാദനം വർധിപ്പിക്കാൻ ‘ഒപെക് പ്ലസ്’റെയിൽ‌വേ മുഖേനയുള്ള ചരക്കു നീക്കത്തിൽ വൻ വർദ്ധനവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ വര്‍ദ്ധനവ്ജലാശയങ്ങളില്‍ സൗരോര്‍ജ പദ്ധതിയുമായി കേന്ദ്രംഅതിർത്തിയിലെ റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

ബജറ്റിൽ മധ്യവർ​ഗത്തിന് തലോടൽ; ആദായനികുതി വരുമാന പരിധി ഉയർത്തി

ദില്ലി: രണ്ടാം മോദി സർക്കാറിന്റെ അവസാനത്തെ സമ്പൂർണ ബജറ്റിൽ മധ്യവർ​ഗത്തിന് തലോടൽ. ആദായനികുതി വരുമാന പരിധി അഞ്ച് ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷമാക്കി ഉയർത്തി. ഇനി മുതൽ ഏഴ് ലക്ഷം വരെ നികുതിയില്ല.

അതേസമയം പുതിയ നികുതി ഘടനയിൽ ഉൾപ്പെട്ടവർക്ക് മാത്രമാണ് ഏഴ് ലക്ഷം രൂപയായി ഉയർത്തിയതിന്റെ ​ഗുണമുണ്ടാകുക. പഴയ ഘടനയിൽ ഉൾപ്പെട്ടവർക്ക് അഞ്ച് ലക്ഷമായി തുടരും. നികുതി സ്ലാബ് അഞ്ചാക്കി കുറച്ചു. മൂന്ന് ലക്ഷം വരെ നികുതിയില്ല.

മൂന്ന് മുതൽ ആറ് ലക്ഷം വരെ അഞ്ച് ശതമാനമാണ് നികുതി. ആറ് മുതൽ 9 വരെ 10 ശതമനവും 9 മുതൽ 12 വരെ 15 ശതമാനവുമാണ് നികുതി. 12 മുതൽ 15 ലക്ഷം വരെ 20 ശതമാനമനവും 15 ലക്ഷത്തിന് മുകളിൽ 30 ശതമാനമാണ് നികുതി.

ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറക്കുകയും ചെയ്തു.

X
Top