എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

ആദായ നികുതി റിട്ടേണ്‍: പുതുക്കിയ ഫോമുകള്‍ പുറത്തിറക്കി

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്ഷത്തെ റിട്ടേണ് ഫയല് ചെയ്യുന്നതിനായി ആദായ നികുതി വകുപ്പ് പുതുക്കിയ ഫോമുകള് പുറത്തിറക്കി.

ഐടിആര്-1, ഐടിആര്-4 എന്നിവയുടെ ഓഫ് ലൈന് പതിപ്പുകളാണ് പുറത്തുവിട്ടത്. ഐടിആര് 1ന്റെയും നാലിന്റെയും എക്സല് യൂട്ടിലിറ്റിയും പുറത്തിറക്കിയിട്ടുണ്ട്.

ഓഫ്ലൈന് ഫോമുകള് ലഭ്യമായിട്ടുണ്ടെങ്കിലും ഐടിആര് എളുപ്പത്തില് ഫയല് ചെയ്യാന് ശമ്പള വരുമാനക്കാര്ക്ക് ഫോം 16 ആവശ്യമാണ്.

ഫോം 16 ജീവനക്കാര്ക്ക് കൈമാറാന് ജൂണ് 15 വരെ തൊഴിലുടമയ്ക്ക് സമയം അനുവദിച്ചിട്ടുണ്ട്. റിട്ടേണ് ഫയല് ചെയ്യേണ്ട അവസാന തിയതി ജൂലായ് 31ഉം ആണ്.

ഇത്തവണത്തെ ആദായ നികുതി റിട്ടേണ് ഫോമില് കാര്യമായ മാറ്റമില്ല. ക്രിപ്റ്റോ, വെര്ച്വല് ഡിജിറ്റല് ആസ്തികളുമായി ബന്ധപ്പെട്ട വിവരങ്ങള് ഫോമില് ആവശ്യപ്പെടുന്നുണ്ട്.

അതുമാത്രമാണ് വ്യത്യാസമുള്ളത്. ക്രിപ്റ്റോയ്ക്കും വെര്ച്വല് ആസ്തികള്ക്കും 2022 ഏപ്രില് ഒന്നു മുതല് നികുതി ഏര്പ്പെടുത്തിയിരുന്നു.

X
Top