ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

ഐടി വകുപ്പിൽ വീണ്ടും പദ്ധതിത്തുക വെട്ടിച്ചുരുക്കി

തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കത്തെത്തുടർന്നു ധനവകുപ്പിന്റെ നിർദേശപ്രകാരം ഐടി വകുപ്പിൽ വീണ്ടും പദ്ധതിത്തുക വെട്ടിച്ചുരുക്കി.

സ്വതന്ത്ര സോഫ്റ്റ്‌‌വെയറുമായി ബന്ധപ്പെട്ട രാജ്യാന്തര കേന്ദ്രം തുടങ്ങുന്നതിനായി 7.35 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു.

ഈ തുക 3.25 കോടിയായി കുറച്ചു. നേരത്തേ കെ ഫോണിന്റെ സൗജന്യ ബിപിഎൽ കണക്‌ഷൻ നൽകുന്നതിനുള്ള തുക 16.5 കോടിയിൽനിന്നു 10.95 കോടിയായി വെട്ടിക്കുറച്ചിരുന്നു.

X
Top