എല്‍പിജിക്ക് കേന്ദ്രസർക്കാർ വില കൂട്ടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്എടിഎഫില്‍ എഥനോള്‍ കലര്‍ത്താന്‍ പദ്ധതിയില്ലെന്ന് കേന്ദ്രംസെപ്റ്റംബർ വരെയുള്ള എൽഎൻജി വിതരണം ഉറപ്പാക്കി ഇന്ത്യരാജ്യത്തെ ഇന്ധന ഗുണനിലവാരത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് പെട്രോളിയം മന്ത്രാലയംഇന്ത്യൻ ഇരുമ്പ് പൈപ്പുകൾക്ക് അധിക നികുതി ഏർപ്പെടുത്തി സൗദി അറേബ്യ

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിൽ അഭിനന്ദനവുമായി ഐഎംഎഫ് മേധാവി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച്‌ ഐഎംഎഫ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിവ. കൊറോണ മഹാമാരിക്കിടെ ഇന്ത്യനടത്തിയ സാമ്പത്തിക വീണ്ടെടുപ്പിനാണ് ക്രിസ്റ്റലീന പ്രധാനമന്ത്രിയെ പ്രശംസിച്ചത്. ട്വിറ്ററിലൂടെയാണ് അവർ പ്രശംസ അറിയിച്ചത്.

മഹാമാരിയിൽ നിന്നു കൊണ്ടുള്ള ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുപ്പിനും ഡിജിറ്റലൈസേഷന്റെ വിജയത്തിനും അഭിനന്ദനങ്ങൾ എന്ന് ട്വിറ്ററിൽ ക്രിസ്റ്റലീന കുറിച്ചു. ഒപ്പം ഇന്ത്യയുടെ മാക്രോ ഇക്കണോമിക്, സാമ്പത്തിക സ്ഥിരത ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് പൂർണ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു.

വലിയ ഒരു സംവിധാനത്തെ മുന്നോട്ട് കൊണ്ട് പോകുന്നതിനും ഐഎംഎഫിന്റെ പരിഷ്‌കാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇന്ത്യയുടെ ശക്തമായ നേതൃത്വവും ഉണ്ടാവുമെന്ന് ജോർജീയ പ്രതീക്ഷിക്കുന്നതായി അവർ വ്യക്തമാക്കി.

ഇതിന് പുറമെ ക്രിസ്റ്റലീന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ വരാനിരിക്കുന്ന ജി 20 യുടെ അദ്ധ്യക്ഷനെ പറ്റിയും ഐഎംഎഫിന്റെ പിന്തുണയും കൂടികാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു.

ഇതിന് പുറമെ ആഗോള സമ്പദ് വ്യവസ്ഥയുടെ പ്രധാന ദോഷങ്ങളെക്കുറിച്ചും സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ചും അതിർത്തി കടന്നുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള ഇരുകൂട്ടരുടെയും ആശങ്കകൾ പങ്കിട്ടു. ഭക്ഷ്യ-ഊർജ്ജ വിലകളിലെ വർദ്ധനയും അന്താരാഷ്‌ട്ര കടവുമാണ് ഇതിന് കാരണമെന്നും അവർ കൂട്ടിച്ചേർത്തു.

X
Top