ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

ഐഡിഎഫ്‌സി ലയനം വൈകിയേക്കും

ഡിഎഫ്‌സിയും ഐഡിഫ്‌സി ബാങ്കും തമ്മിലുള്ള ലയനം ന്യായവിലയെ ചൊല്ലി വൈകിയേക്കുമെന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലയനം ഐഡിഎഫ്‌സി ബാങ്കിന്‌ കൂടുതല്‍ ഗുണകരമാകുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

ഇരുകമ്പനികളുടെയും മാനേജ്‌മെന്റുകള്‍ തങ്ങളുടെ ഓഹരിയുടമകള്‍ക്ക്‌ ഗുണകരമാകുന്ന രീതിയില്‍ ന്യായവില നിര്‍ണയിക്കുന്നതിനെ ചൊല്ലിയുണ്ടാകുന്ന തര്‍ക്കം ലയനം നീണ്ടുപോകാന്‍ വഴിയൊരുക്കിയേക്കും.

ഐഡിഎഫ്‌സി തങ്ങളുടെ ഓഹരിയുടമകള്‍ക്ക്‌ ഉയര്‍ന്ന നേട്ടം ലഭിക്കുന്ന വിലയാണ്‌ ആവശ്യപ്പെടുന്നത്‌. അതേ സമയം ഐഡിഎഫ്‌സി ഫസ്റ്റ്‌ ബാങ്ക്‌ ഭാവി വരുമാനവും വളര്‍ച്ചാ സാധ്യതയും കണക്കിലെടുത്ത്‌ ന്യായവില ഉറപ്പിക്കാന്‍ താല്‍പ്പര്യപ്പെടുന്നു.

ഐഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട്‌ ബിസിനസ്‌ ബന്ദന്‍ ബാങ്ക്‌ വിറ്റതിലൂടെ ലഭിച്ച 4000 കോടി രൂപ ലയന ശേഷം ഐഡിഎഫ്‌സി ഫസ്റ്റ്‌ ബാങ്കിന്‌ ലഭ്യമാകും.

ഐഡിഎഫ്‌സി ഫസ്റ്റ്‌ ബാങ്കിന്റെ ബാലന്‍സ്‌ഷീറ്റ്‌ മെച്ചപ്പെടുത്തുന്നതിന്‌ ലയനം സഹായകമാകുമെന്നിരിക്കെ അതിന്‌ അനുസൃതമായ നേട്ടം ഐഡിഎഫ്‌സി ഓഹരിയുടമകള്‍ പ്രതീക്ഷിക്കുന്നു.

X
Top