ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; ജിഡിപി 374 ലക്ഷം കോടിയായിപെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടംസ്വർണവായ്പ: 80 ശതമാനവും 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽഉപഭോക്തൃ ഡിമാന്‍ഡ് ശക്തമാകാന്‍ സാധ്യത; ഉത്സവ സീസണില്‍ എഫ്എംസിജി മേഖല കുതിക്കുംഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ ജൂലൈയിൽ റിക്കാർഡ്

എഐ ട്രാവല്‍ ഇന്‍ഷുറന്‍സ് അവതരിപ്പിച്ച് ഐസിഐസിഐ

മുംബൈ: എഐ അധിഷ്ഠിത ട്രാവല്‍ ഇന്‍ഷുറന്‍സ് അവതരിപ്പിച്ച് പ്രമുഖ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ്. വ്യക്തികള്‍ക്ക് അനുയോജ്യമായ രീതിയില്‍ വ്യത്യസ്ത കവറേജുകള്‍ ഉള്‍പ്പെടുത്തി രൂപകല്പന ചെയ്യാവുന്നതാണ് പുതിയ പ്ലാനായ ട്രിപ് സെക്യുര്‍ പ്ലസ്.

ആല്‍പസ് പര്‍വത നിരകളിലെ സ്‌കീയിങില്‍ സാഹസികത തേടുന്നവര്‍ക്കും സാന്റോറിനിയിലെ സൂര്യത്സമയം പിന്തുടരുന്നവര്‍ക്കും ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്കും കുടുംബവുമായി ട്രിപ്പിന് പോകുന്നവര്‍ക്കുമെല്ലാം അനുയോജ്യമാണ് പുതിയ സ്‌കീം.

വിസ നിരസിച്ചതിനാല്‍ യാത്ര റദ്ദാക്കേണ്ടിവന്നാല്‍ അതിനായി മുടക്കിയ തുക തിരികെ നല്‍കിക്കൊണ്ട് വിസ റീഫണ്ട് ഉറപ്പാക്കുന്നു. വാടകയ്‌ക്കെടുത്ത വാഹനം കേടാവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ കാര്‍ വാടക കവര്‍-പ്രകാരം ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നു.

സാഹസിക സ്‌പോര്‍ട്‌സ് ഇഷ്ടപ്പെടുന്നവര്‍ക്കായി അതിനുള്ള പരിരക്ഷയും സ്‌കീമിലൂടെ ലഭിക്കും.

X
Top