2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ഹ്യുണ്ടായ് തമിഴ്നാട്ടിൽ 20,000 കോടി നിക്ഷേപിക്കും

ചെന്നൈ: കൊറിയൻ വാഹനനിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 20,000 കോടി രൂപ ചെലവിൽ ഇലക്ട്രിക് വാഹന – ഘടക നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ തമിഴ്നാടുമായി ധാരണാപത്രം ഒപ്പിട്ടു.

10 വർഷ കാലയളവിനുള്ളിൽ (2023-2032) നടത്തുന്ന നിക്ഷേപം വഴി ഉൽപാദനം വർധിപ്പിക്കാനും പുതിയ ഇലക്ട്രിക് മോഡൽ വാഹനങ്ങൾ നിരത്തിലിറക്കാനുമാണു ലക്ഷ്യമിടുന്നത്.

5 വർഷത്തിനുള്ളിൽ 1,78,000 യൂണിറ്റ് പ്രതിവർഷ ഉൽപാദന ശേഷിയുള്ള ബാറ്ററി പാക്ക് അസംബ്ലി യൂണിറ്റുകളും സംസ്ഥാനത്തെ പ്രധാന ദേശീയ പാതകളിൽ 100 ചാർജിങ് സ്റ്റേഷനുകളും നിർമിക്കും.

മൊത്തം ഉൽപാദനം പ്രതിവർഷം 8,50,000 യൂണിറ്റായി ഉയർത്താനും ശ്രീപെരുമ്പത്തൂരിലെ ഫാക്ടറിയിൽ നിന്ന് പുതിയ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാനുമുള്ള പദ്ധതിയും ഹ്യുണ്ടായ് പ്രഖ്യാപിച്ചു.

ഹ്യുണ്ടായിയുടെ നിക്ഷേപത്തിലൂടെ 15,000 പേർക്ക് നേരിട്ടും 2.5 ലക്ഷം പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങൾ ലഭിക്കുമെന്നും ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.

X
Top