രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്; വിവാഹ സീസണില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ്കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗംഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിക്കുന്ന ട്രംപ് അധികാരത്തിലേറുമ്പോൾ വ്യാപാര ബന്ധത്തിന്റെ ഭാവിയെന്ത്?കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യ

വമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ട്രയൽ റൺ ആരംഭിച്ചതോടെ ലോകത്തിലെ വമ്പൻ കപ്പൽ കമ്പനികൾ തലസ്ഥാനത്തേയ്ക്ക് എത്തുന്നു. ട്രയൽ റണ്ണിന് ആദ്യമെത്തിയത് ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ഉടമസ്ഥതയിലുള്ള സാൻ ഫെർണാൺഡോ എന്ന കപ്പലാണ്.

മെസ്കിന് പിന്നാലെ ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ എം.എസ്.സി.യും (മെഡിറ്ററേനിയൻ ഷിപ്പിങ് കോർപ്പറേഷൻ) വിഴിഞ്ഞത്തേയ്ക്ക് എത്തുകയാണ്.

വിഴിഞ്ഞത്തെ പ്രവർത്തനങ്ങൾക്കായി തലസ്ഥാനത്ത് ഓഫീസ് തുറക്കാനുള്ള നീക്കം എം.എസ്.സി. ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച എം.എസ്.സി. പ്രതിനിധികൾ വിഴിഞ്ഞം തുറമുഖം സന്ദർശിച്ചു. തങ്ങളുടെ സർവീസ് ആരംഭിക്കുന്നതുമായുള്ള അനുമതിക്കായുള്ള രേഖകളും സമർപ്പിച്ചതായാണ് സൂചന.

വിഴിഞ്ഞം തുറമുഖം പ്രവർത്തന സജ്ജമാകുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ കപ്പൽ കമ്പനികളുമായി അദാനി ഗ്രൂപ്പ് ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.

വമ്പൻ മദർഷിപ്പുകൾക്ക് എളുപ്പത്തിൽ അടുപ്പിക്കാമെന്നതിനാൽ, ട്രാൻസ്ഷിപ്മെന്റ് പ്രവർത്തനങ്ങൾക്കുള്ള വിഴിഞ്ഞത്തിന്റെ സാധ്യതകൾ പരിചയപ്പെടുത്തുകയാണ് ട്രയൽ റണ്ണിലൂടെ തുറമുഖ അധികൃതർ ചെയ്യുന്നത്.

ഇതുവരെ മൂന്ന് കണ്ടെയ്നറുകൾ വിഴിഞ്ഞത്ത് എത്തി മടങ്ങിപ്പോയി. സെപ്റ്റംബർ വരെ ട്രയൽ റണ്ണിന്റെ ഭാഗമായി കൂടുതൽ കപ്പലുകൾ എത്തും. എം.എസ്.സി.യുടെ കപ്പലും ഇക്കാലയളവിൽ വിഴിഞ്ഞത്ത് എത്തുമെന്നാണ് സൂചന.

നിലവിൽ കൊളംബോ തുറമുഖത്ത് വമ്പൻ മദർഷിപ്പുകൾക്ക് ചരക്കിറക്കാൻ ദിവസങ്ങളോളം കാത്തുകിടക്കേണ്ട സാഹചര്യമുണ്ട്.

വിഴിഞ്ഞം വഴിയുള്ള ചരക്കുനീക്കം സമയവും ചെലവും കുറയ്ക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ ട്രാൻസ്ഷിപ്മെന്റ് അനുമതി മാത്രമാണ് വിഴിഞ്ഞം തുറമുഖത്തിന് ലഭിച്ചിട്ടുള്ളത്.

കര വഴിയുള്ള ചരക്കുനീക്കത്തിനുള്ള അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.

X
Top