രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍പാക്കിസ്ഥാനിൽ എണ്ണ, വാതക പര്യവേക്ഷണത്തിന് തുർക്കി രംഗത്ത്കേന്ദ്ര ജീവനക്കാരുടെ ശമ്പളം 34% വരെ വർദ്ധിപ്പിച്ചേക്കുംഅപൂര്‍വ ധാതുക്കള്‍: ഇന്ത്യ ഓസ്‌ട്രേലിയയുമായി ചര്‍ച്ച നടത്തുന്നുറഷ്യന്‍ എണ്ണ കയറ്റുമതി ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍

രാജ്യത്തെ ബാങ്ക് തട്ടിപ്പുകളില്‍ വന്‍ കുതിപ്പ്

മുംബൈ: കഴിഞ്ഞ സാമ്പത്തികവര്‍ഷം (2023-24) ഇന്ത്യയിലെ ബാങ്കുകളില്‍ നടന്നത് 36,075 തട്ടിപ്പുകള്‍. 2022-23ലെ 13,564 തട്ടിപ്പുകളെ അപേക്ഷിച്ച് 166 ശതമാനമാണ് വര്‍ധനയെന്ന് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കി. അതായത്, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബാങ്കിംഗ് തട്ടിപ്പുകളുടെ എണ്ണം രണ്ടിരട്ടിയോളം വര്‍ധിച്ചു.

അതേസമയം, തട്ടിപ്പിലുള്‍പ്പെട്ട തുകയുടെ മൂല്യം കുറയുന്നു എന്നത് ആശ്വാസമാണ്. 2022-23ല്‍ 26,127 കോടി രൂപയുടെ തട്ടിപ്പ് നടന്നിരുന്നു. കഴിഞ്ഞവര്‍ഷം ഇത് 46.7 ശതമാനം താഴ്ന്ന് 13,930 കോടി രൂപയായി.

ഏറ്റവുമധികം തട്ടിപ്പ് നടക്കുന്നത് സ്വകാര്യബാങ്കുകളിലാണെങ്കിലും തട്ടിപ്പുമൂല്യത്തില്‍ മുന്നില്‍ പൊതുമേഖലാ ബാങ്കുകളാണ്. ഡിജിറ്റല്‍ പേയ്‌മെന്റുകളിലാണ് (കാര്‍ഡ്/ഇന്റര്‍നെറ്റ്) തട്ടിപ്പുകളുടെ എണ്ണം കൂടുതല്‍.

എന്നാല്‍, കൂടുതല്‍ തുകയുടെ തട്ടിപ്പ് നടക്കുന്നത് വായ്പാ രംഗത്താണ്.

സ്വകാര്യ ബാങ്കുകളിലാണ് ഡിജിറ്റല്‍ പേയ്‌മെന്റിലെ തട്ടിപ്പ് കൂടുതല്‍. പൊതുമേഖലാ ബാങ്കുകളില്‍ വായ്പകളിലാണ് തട്ടിപ്പ് കൂടുതലും നടക്കുന്നത്.

X
Top