വിദേശ നാണയ ശേഖരം കുതിക്കുന്നുകല്‍ക്കരിയില്‍ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ കുതിച്ചു; ക്രൂഡ് ഇറക്കുമതി കുറഞ്ഞിട്ടും ചെലവ് ഉയർന്നു2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നം

കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ ഡിമാൻഡ്

കൊച്ചി: കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് (EV) ഉയർന്ന ഡിമാൻഡ്. ഇലക്ട്രിക് കാറുകൾക്കാണ് സംസ്ഥാനത്ത് ആവശ്യക്കാരേറെ.

എന്നാൽ മഹാരാഷ്ട്രയാണ് ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിൽ കേരളത്തിന് മുന്നിലുള്ള സംസ്ഥാനം. കർണാടകയും ഗുജറാത്തുമാണ് കേരളത്തിന് തൊട്ടുപിന്നിൽ.

2023-ൽ രാജ്യത്തെ 82,000-ഓളം ഇലക്ട്രിക് കാറുകളിൽ 35 ശതമാനവും വിറ്റഴിച്ചത് കേരളം, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്.

മികച്ച ഉപഭോക്തൃ അവബോധം, കുറഞ്ഞ പ്രവർത്തനച്ചെലവ്, ചാർജിങ് ഇൻഫ്രാസ്ട്രക്ചർ എന്നിവയാണ് ഈ സംസ്ഥാനങ്ങളിലെ വിൽപ്പന ഉയരാൻ ഇടയാക്കിയതെന്നാണ് വിലയിരുത്തൽ. ഒരു ഇലക്ട്രിക് വാഹനം 1,000 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ പ്രതിമാസം 7,000 രൂപ ലാഭിക്കാനാകും.

ഒരു ഇവി 1 കിലോമീറ്റർ ഓടിക്കാനുള്ള ചെലവ് 1 രൂപയാണ്. സാധാരണ വാഹനങ്ങളിൽ ഇത് 8 രൂപയാകും. 2023-ൽ കേരളത്തിൽ ഇവി ഫോർ വീലർ വിൽപ്പന 13.2 ശതമാനമായി ഉയർന്നു.

കേരളം, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്ക് പുറമെ, രാജസ്ഥാൻ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലും ഇവി ഉപഭോഗം വർധിച്ചു.

X
Top