ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

ഹൗസിംഗ് പ്രോജക്ടുകള്‍ക്ക് വളര്‍ച്ച കുറയുമെന്ന് എച്ച്എസ്ബിസി

ഹൈദരാബാദ്: ഇന്ത്യയില്‍ റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ വളര്‍ച്ച കുറയുമെന്ന് എച്ച്എസ്ബിസി റിപ്പോര്‍ട്ട്. റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഡിമാന്റ് കുറയുമെന്നും ഇത് പ്രധാന ഡെവലപ്പര്‍മാരെ പോലും വിലകള്‍ കുറക്കാന്‍ നിര്‍ബന്ധിതമാക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഓഹരി വിപണിയില്‍ റിയാല്‍ട്ടി ഓഹരികളുടെ വിലയിടിവ് ഇതിന്റെ സൂചനകളാണ്. എന്‍എസ്ഇ റിയാല്‍ട്ടി ഈ വര്‍ഷം ഇതുവരെ 23 ശതമാനമാണ് ഇടിഞ്ഞത്.

2025 സാമ്പത്തിക വര്‍ഷത്തില്‍ റിയാല്‍ട്ടി കമ്പനികളുടെ പ്രകടനം നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതായിരുന്നു. പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതും കമ്പനികളുടെ മോശം പ്രകടനവുമാണ് ഇതിന് കാരണമായി എച്ച്എസ്ബിസി ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, മുന്‍ നിര ഡവലപ്പര്‍മാര്‍ക്ക് ഈ സാമ്പത്തിക വര്‍ഷത്തിലെ ഒമ്പത് മാസം 70 ശതമാനം വില്‍പ്പന പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവസാന പാദത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍, പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കാന്‍ വൈകുന്നത് വിപണിയില്‍ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

റിയാല്‍ട്ടി മേഖലയിലെ വളര്‍ച്ചക്ക് പിന്നില്‍ ഓഹരി വിപണിയിലെ വളര്‍ച്ചയുടെ പിന്തുണയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ഇപ്പോഴത്തെ സാമ്പത്തിക അന്തരീക്ഷം വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.

ഇത് മൂലം ഡെവലപ്പര്‍മാര്‍ക്ക് യൂണിറ്റുകളുടെ വില്‍പ്പനയില്‍ മുന്നേറാന്‍ കഴിയില്ല. പ്രമുഖ ഡവലപ്പര്‍മാരായ ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ്, ഒബ്റോയ് റിയല്‍റ്റി ലിമിറ്റഡ്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് ലിമിറ്റഡ്, ശോഭ ഡെവലപ്പേഴ്സ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെ നിരവധി ഡെവലപ്പര്‍മാര്‍ക്കുള്ള ലക്ഷ്യ വില എച്ച്എസ്ബിസി കുറച്ചു.

ഈ മേഖലയില്‍ വളര്‍ച്ചക്ക് തടസമാകുന്ന വെല്ലുവിളികള്‍ ഏറെയുള്ളതായി എച്ച്എസ്ബിസി നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

X
Top