2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനംവമ്പൻ ‘ഡീലുമായി’കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലേക്ക്കേന്ദ്രബജറ്റിലേക്ക് കണ്ണുംനട്ട് കേരളത്തിലെ മധ്യവർഗംവ്യാപാരക്കരാർ രാജ്യത്തിന് കരുത്താകുമെന്ന് പ്രധാനമന്ത്രി മോദി

വജ്ര ജൂബിലിയുടെ നിറവിൽ എച്ച്എൽഎല്ലിന്റെ റിപ്പബ്ലിക് ദിനാചാരണം  

തിരുവനന്തപുരം : കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് (എച്ച്എൽഎൽ) രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനം ആചരിച്ചു. തിരുവനന്തപുരത്തെ എച്ച്എൽഎൽ ആസ്ഥാന മന്ദിരത്തിൽ ചെയർപേഴ്‌സൺ ഡോ. അനിത തമ്പി ദേശീയ പതാക ഉയർത്തി. എച്ച്എൽഎല്ലിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ വിദ്യാഭ്യാസം, ദീർഘകാല സേവനം, മികച്ച ഡിപ്പാർട്മെന്റ്, കല–കായിക നേട്ടങ്ങൾ എന്നിവയ്ക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. എച്ച് എൽ എല്ലിന്റെ ഫാക്ടറികളിലും വിവിധ ഓഫീസുകളിലും റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. എച്ച്എൽഎൽ ഡയറക്ടർ (മാർക്കറ്റിംഗ്) എൻ. അജിത്, ഡയറക്ടർ (ഫിനാൻസ്) രമേശ് പി. എന്നിവരടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

X
Top