2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ ദീർഘായുസ്സ് മാത്രം പോരാ; സാമ്പത്തിക സുരക്ഷയും വേണംഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ചരാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ

റിലയൻസ് കാപ്പിറ്റലിന്റെ ഏറ്റെടുക്കാൻ ഹിന്ദുജ ഗ്രൂപ്പിന് അനുമതി

കൊച്ചി: റിലയൻസ് കാപ്പിറ്റൽ ഇൻഷ്വറൻസിന്റെ കീഴിലുള്ള കമ്പനികളെ ഏറ്റെടുക്കുന്നതിന് ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇൻഡസ് ഇൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്സിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി(ഐ.ആർ.ഡി.എ) അനുമതി നൽകി.

വിവിധ ഏജൻസികളുടെ നിയമപരമായ അംഗീകാരങ്ങൾക്ക് വിധേയമായി ഓഹരി കൈമാറ്റം പൂർത്തിയാക്കാം.

മൗറീഷ്യസ് ആസ്ഥാനമായ ഇൻഡസ് ഇൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്സ് ‌റ്റെടുക്കലിനായി സൈക്യുർ ഇന്ത്യ, ഇക്കോപോളിസ് പ്രോപ്പർട്ടീസ്, സൈക്യുറസ് ടെക്നോളജീസ്, ബി.എഫ്.ഐ.സി ഹോൾഡിംഗ്സ് എന്നിങ്ങനെ നാല് ഇന്ത്യൻ സ്ഥാപനങ്ങൾ ആരംഭിച്ചിരുന്നു.

ഇൻഷ്വറൻസ് മേഖലയിലെ പരമാവധി വിദേശ നിക്ഷേപ പരിധിയായ 75 ശതമാനമെന്ന നിബന്ധന ഇതിലൂടെ മറികടക്കാൻ കഴിയും.

X
Top