കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆

സണ്‍ഡേ ടൈംസ് സമ്പന്ന പട്ടികയില്‍ ഹിന്ദുജ കുടുംബം ഒന്നാമത്

കൊച്ചി: ഹിന്ദുജ കുടുംബവും ഹിന്ദുജ ഗ്രൂപ്പ് കോ-ചെയര്‍മാന്‍ ഗോപീചന്ദ് ഹിന്ദുജയും ദി സണ്‍ഡേ ടൈംസിന്റെ സമ്പന്ന പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

തുടര്‍ച്ചയായി അഞ്ചാം തവണയാണ് 108 വര്‍ഷത്തെ ചരിത്രവും 3500 കോടി പൗണ്ട് ആസ്തിയുമായി ഹിന്ദുജ ഗ്രൂപ്പ് ഒന്നാമതെത്തുന്നത്. യുകെയിലെ താമസിക്കാരില്‍ ഏറ്റവും സമ്പന്നരായ ആയിരം വ്യക്തികള്‍/കുടുംബങ്ങളുടെ പട്ടികയാണ് സണ്‍ഡേ ടൈംസ് തയാറാക്കുന്നത്.

ഹിന്ദുജ കുടുംബത്തിലേയും സ്ഥാപനങ്ങളിലേയും ഒരോ അംഗത്തിന്റേയും കൂട്ടായ പ്രയത്‌നത്തിന്റേയും അചഞ്ചലമായ അര്‍പ്പണബോധത്തിന്റേയും പ്രതിബദ്ധതയുടേയും തെളിവാണ് ഈ ആംഗീകാരം. ഈ നേട്ടത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഗോപിചന്ദ് ഹിന്ദുജ പറഞ്ഞു.

X
Top