100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

വീണ്ടും ഉയർന്ന് വിദേശനാണ്യ ശേഖരം

മുംബൈ: തുടർച്ചയായ രണ്ടാമത്തെ ആഴ്ചയിലും രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തിൽ വർധന. 18ന് അവസാനിച്ച ആഴ്ചയിൽ 253.7 കോടി ഡോളർ വർധിച്ച് 54725.2 കോടി ഡോളറായി.

തൊട്ടു മുൻപത്തെ ആഴ്ച 1472.1 കോടി ഡോളറിന്റെ റെക്കോർഡ് വർധനയോടെ 54471.5 കോടി ഡോളറിൽ എത്തിയിരുന്നു.

2021 ഒക്ടോബറിൽ 64500 കോടി ഡോളറായിരുന്നു ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം. എന്നാൽ അതിനു ശേഷം തുടർച്ചയായി ഇടിവ് നേരിട്ടു.

രൂപയുടെ മൂല്യശോഷണം തടഞ്ഞു നിർത്താനായി റിസർവ് ബാങ്ക് എടുത്ത നടപടികളാണ് ഇതിനു കാരണം.

X
Top