സേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞുപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി മുന്നോട്ട്റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് പണം ഒഴുകുന്നുആരോഗ്യ-ലൈഫ് ഇൻഷുറൻസ് പ്രീമിയം തുക കുറഞ്ഞേക്കും; തീരുമാനം ജിഎസ്ടി കൗൺസിൽ യോഗത്തിൽസിൽവർ ലൈൻ പദ്ധതി: കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച DPR കേന്ദ്രം തള്ളി

സംസ്ഥാനത്ത് ഹെലി ടൂറിസം അടുത്ത വർഷം മുതൽ

തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തുപകരാൻ ടൂറിസം വകുപ്പും സ്വകാര്യ സംരംഭകരുമായി ചേർന്ന് നടപ്പാക്കുന്ന ഹെലി ടൂറിസം പദ്ധതിക്ക് അടുത്തവർഷം തുടക്കമാകും. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഹെലി ടൂറിസം നെറ്റ് വർക്ക് സ്ഥാപിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ കൊച്ചിയിൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

പ്രധാന നഗരങ്ങളിലെത്തുന്ന സഞ്ചാരികൾക്ക് 100- 150 കിലോമീറ്റർ ചുറ്റളവിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് എളുപ്പത്തിലെത്താൻ ഇത് സഹായിക്കും. നിലവിൽ കൊച്ചിയിലെത്തുന്ന സഞ്ചാരികൾക്ക് മൂന്നാറിലേക്ക് പോകാൻ റോഡ് മാർഗം മാത്രമാണുള്ളത്.

ഇതിന് നാലുമണിക്കൂറോളമെടുക്കും. എന്നാൽ ഹെലികോപ്റ്ററിൽ 20 മിനിട്ടിനകം മൂന്നാറിലെത്താനാകും. മലയോര മേഖലയിലേക്കുള്ള സുരക്ഷിത യാത്രയും ഉറപ്പാക്കാനാകും.

ഇന്ന് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന നിക്ഷേപക സംഗമത്തിൽ ഹെലി ടൂറിസത്തിൽ താത്പര്യമുള്ള നിക്ഷേപകർ ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഹെലിപ്പാഡുകൾ 50 സെന്റ് സ്ഥലത്ത് ഒരുക്കാനാകുമെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. നാലോ അഞ്ചോ പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന വാടകയ്‌ക്കോ പാട്ടത്തിനോ എടുക്കുന്ന ചെറിയ ഹെലികോപ്റ്ററുകളായിരിക്കും ഉപയോഗിക്കുക.

ഈ വർഷം സംസ്ഥാനത്ത് ഏറ്റവുമധികം ആഭ്യന്തര- വിദേശ സഞ്ചാരികൾ എത്തിയത് എറണാകുളത്തായതിനാലാണ് കൊച്ചിയിൽ പദ്ധതി ആരംഭിക്കുന്നത്.

X
Top