ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ഗുജ്‌റാത്ത് ഗ്യാസ് ഒന്നാംപാദം: അറ്റാദായം 43% ഇടിഞ്ഞു

ന്യൂഡൽഹി: ഗുജ്‌റാത്ത് ഗ്യാസ് ലിമിറ്റഡ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 216 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 43.4 ശതമാനം കുറവാണിത്.

തുടര്‍ച്ചയായി നോക്കുമ്പോള്‍ 42 ശതമാനത്തിന്റെ ഇടിവാണ് അറ്റാദായത്തിലുണ്ടായിരിക്കുന്നത്. വരുമാനം 26.2 ശതമാനം താഴ്ന്ന് 3924 കോടി രൂപയായപ്പോള്‍ ഇബിറ്റ 626.39 കോടി രൂപയില്‍ നിന്നും 412.71 കോടി രൂപയായി കുറഞ്ഞു.

ഈ പാദത്തിലെ മൊത്തം വാതക വില്‍പ്പന അളവ് 9.22 എംഎംഎസ്സിഎംഡി (പ്രതിദിനം ദശലക്ഷം മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍) ആണെന്ന് ഗുജറാത്ത് ഗ്യാസ് അറിയിക്കുന്നു. വ്യാവസായിക അളവ് മുന്‍ പാദത്തേക്കാള്‍ 10 ശതമാനം വര്‍ദ്ധിച്ച് 5.88 എംഎംഎസ്സിഎംഡിയായി.

സ്‌പോട്ട് എല്‍എന്‍ജി വിലയാണ് വ്യാവസായിക അളവിലെ വര്‍ദ്ധനവിന് കാരണമെന്ന് കമ്പനി പറഞ്ഞു.ഇതിന്റെ ആനുകൂല്യം വ്യാവസായിക ഉപഭോക്താക്കള്‍ക്ക് കൈമാറി. സിഎന്‍ജി അളവ് 2.61 എംഎംഎസ്സിഎംഡി ആയിരുന്നു.

സിഎന്‍ജി സ്റ്റേഷന്‍ ഇന്‍ഫ്രാസ്ട്രക്ചറിലെ നിക്ഷേപത്തിന്റെ പശ്ചാത്തലത്തിലും എപിഎം ഗ്യാസ് വില കുറയ്ക്കുന്നതിനും വാറ്റ് നിരക്ക് കുറയ്ക്കുന്നതിനുമുള്ള അനുകൂല സര്‍ക്കാര്‍ നയങ്ങളുടെ പിന്‍ബലത്തിലുമാണിത്.

X
Top