ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

നികുതി അടക്കാത്ത സ്ഥാപനങ്ങളെ തിരിച്ചറിയാന്‍ ജിഎസ്ടി വകുപ്പ്

ന്യൂഡല്‍ഹി: സ്ഥാപനങ്ങള്‍ അവരുടെ ജിഎസ്ടി ബാധ്യത മതിയായ രീതിയില്‍ നിറവേറ്റുന്നുണ്ടോ എന്നറിയാന്‍ ജിഎസ്ടി വകുപ്പ് ഉടന്‍ തന്നെ ഐടിആറുകളും എംസിഎ ഫയലിംഗുകളും വിശകലനം ചെയ്യും.

സ്ഥാപനങ്ങള്‍ നികുതിദായകരുടെ അടിത്തറ വിശാലമാക്കുന്നുണ്ടോ എന്നറിയുകയും ലക്ഷ്യമാണ്. 2017 ജൂലൈ 1ന് ആരംഭിച്ച ചരക്ക് സേവന നികുതി (ജിഎസ്ടി)ക്ക് കീഴില്‍ 1.38 കോടി ബിസിനസുകളും പ്രൊഫഷണലുകളുമാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.

ഉല്‍പ്പാദന, സേവന മേഖലകളിലെ ബിസിനസുകള്‍ യഥാക്രമം 40 ലക്ഷം രൂപയും 20 ലക്ഷം രൂപയും വാര്‍ഷിക വിറ്റുവരവുള്ളതാണെങ്കില്‍ ജിഎസ്ടിക്ക് കീഴില്‍ സ്വയം രജിസ്റ്റര്‍ ചെയ്യുകയും നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുകയും വേണം.

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ ഡാറ്റ ട്രയാംഗുലേഷന്‍ നടത്തുമെന്നും സ്ഥാപനങ്ങള്‍ നികുതിയടക്കുന്നില്ലെങ്കില്‍ ആദ്യഘട്ടത്തില്‍ അവരെ ബോധവത്ക്കരിക്കുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പ്രതിമാസ അല്ലെങ്കില്‍ ത്രൈമാസ റിട്ടേണുകള്‍ ഫയല്‍ ചെയ്യേണ്ട സ്ഥാപനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

ജിഎസ്ടി നിയമം അനുസരിക്കാത്ത സ്ഥാപനങ്ങളെ തിരിച്ചറിഞ്ഞ ശേഷം, ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റ് അവരുടെ രജിസ്റ്റര്‍ ചെയ്ത ബിസിനസ്സ് സ്ഥലത്ത് അവരുമായി ആശയവിനിമയം നടത്തുകയും പാലിക്കാത്തതിന്റെ കാരണങ്ങള്‍ ചോദിക്കുകയും ചെയ്യും.

ഏതെങ്കിലും ജിഎസ്ടി വെട്ടിപ്പ് നടക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തില്‍ ബിസിനസ്സുകള്‍ സമര്‍പ്പിച്ച ത്രൈമാസ, വാര്‍ഷിക ഡാറ്റയും ഡാറ്റ വിശകലന വിഭാഗം പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഐ-ടി ഡിപ്പാര്‍ട്ട്മെന്റിന്റെയും ജിഎസ്ടി ഡാറ്റയുടെയും പൊരുത്തമാണ് ആദ്യ ഘട്ടം. തുടര്‍ന്ന് എംസിഎ ഫയലിംഗ് പൊരുത്തപ്പെടുത്തല്‍.

അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കൃഷിക്കാര്‍, വൈദ്യുത പ്രസരണ അല്ലെങ്കില്‍ വിതരണ കമ്പനികള്‍, മെഡിക്കല്‍ സേവന ക്ലിനിക്കുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സേവന മേഖലകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12,574 നികുതി വെട്ടിപ്പ് കേസുകളും 2020-21 ല്‍ 12,596 നികുതി വെട്ടിപ്പ് കേസുകളുമാണുണ്ടായിരുന്നത്. നടപ്പുവര്‍ഷം ഫെബ്രുവരി വരെ 13,492 കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.

2017 ജൂലൈ മുതല്‍ 2023 ഫെബ്രുവരി വരെ കണ്ടെത്തിയ മൊത്തം വെട്ടിപ്പ് ഏകദേശം 3.08 ലക്ഷം കോടി രൂപയുടേതാണ്. അതില്‍ 1.03 ലക്ഷം കോടി രൂപയിലധികം തിരിച്ചുപിടിച്ചു. നികുതി വെട്ടിപ്പ് നടത്തിയതിന് കഴിഞ്ഞ അഞ്ചര വര്‍ഷത്തിനിടെ 1,402 പേരെയാണ് ജിഎസ്ടി അധികൃതര്‍ അറസ്റ്റ് ചെയ്തത്.

അടയ്ക്കാന്‍ സാധ്യതയില്ലാത്ത നികുതിദായകരെ കണ്ടെത്തുന്നതിനും ട്രാക്ക് ചെയ്യുന്നതിനും നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനും നികുതി വകുപ്പ് ശക്തമായ ഡാറ്റാ അനലിറ്റിക്‌സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിക്കുന്നു; കൂടുതല്‍ ഇടപെടലുകള്‍ക്കായിനിയമ നിര്‍വ്വഹണ ഏജന്‍സികളുമായി ഡാറ്റ പങ്കിടല്‍; പുതിയ ജിഎസ്ടി രജിസ്‌ട്രേഷനുകള്‍ക്ക് നിര്‍ബന്ധിത ആധാര്‍ അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണം, സമയബന്ധിതമായി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന വ്യക്തികളുടെ രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കല്‍ എന്നിവ നടപ്പാക്കുന്നു.

അതുകൊണ്ടുതന്നെ തുടര്‍ച്ചയായി 12 മാസങ്ങളില്‍ പ്രതിമാസ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയിലധികമായി.

ഫെബ്രുവരിയില്‍ ജിഎസ്ടി വരുമാനം 1.49 ലക്ഷം കോടി രൂപയായിരുന്നു.

X
Top