സ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നുജിഎസ്ടി പരിഷ്‌കാരം: വിലക്കുറവിന്റെ നേട്ടം ലഭിച്ചില്ലെന്ന പരാതി അന്വേഷിക്കാൻ കൗൺസിൽവില്പനയിൽ ഇടിവ്: ഉപഭോക്താക്കളെ ആകർഷിക്കാൻ മൊബൈൽ ഫോണിന്റെ ജിഎസ്ടി കുറച്ചേക്കുംബാറ്ററി ഭാഗങ്ങളുടെ ഉത്പാദനം: 13,000 കോടിയുടെ ഇൻസന്റീവുമായി കേന്ദ്രസർക്കാർഓണക്കാലത്ത് മികച്ച വിൽപ്പനയുമായി മില്‍മ

മൊത്ത വില സൂചിക നാണയപ്പെരുപ്പം കുതിച്ചുയർന്നു

കൊച്ചി: മേയിൽ ഇന്ത്യയിലെ മൊത്ത വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 15 മാസത്തെ ഉയർന്ന നിരക്കായ 2.61 ശതമാനമായി കുതിച്ചുയർന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റമാണ് പ്രധാന വെല്ലുവിളിയായത്. ഏപ്രിലിൽ മൊത്ത വില സൂചിക 1.26 ശതമാനമായിരുന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കഴിഞ്ഞ മാസത്തിൽ 9.82 ശതമാനമാണ് കൂടിയത്. കഴിഞ്ഞ വർഷം മേയിൽ മൊത്ത വില സൂചിക മൈനസ് 3.61 ശതമാനമായിരുന്നതിന്റെ ബേസ് ഇഫക്ടും പ്രതികൂലമായി.
അവലോകന കാലയളവിൽ പച്ചക്കറികളുടെ വില 32.42 ശതമാനവും പയർവർഗങ്ങളുടെ വില 21.95 ശതമാനവും ഉയർന്നു. ധാന്യങ്ങൾക്ക് 9.01 ശതമാനവും പഴങ്ങൾക്ക് 5.81 ശതമാനവും ഗോതമ്പിന് ആറ് ശതമാനവും വില വർദ്ധന രേഖപ്പെടുത്തി.

X
Top