ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

അരി വില ഉയരുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഉല്‍പ്പാദനത്തിലെ കുറവും കയറ്റുമതിയിലുണ്ടായ വര്‍ധനവും കാരണം അരി വില വര്‍ധിക്കുമെന്ന് ഭക്ഷ്യമന്ത്രാലയം. കയറ്റുമതി നയത്തില്‍ നടത്തിയ ഭേദഗതിയെക്കുറിച്ച് വിശദീകരിക്കവേയാണ് മന്ത്രാലയം ഇക്കാര്യം പറഞ്ഞത്. ആഭ്യന്തര അരി ഉല്‍പ്പാദനം 6 ശതമാനം കുറഞ്ഞ് 104.99 ദശലക്ഷം ടണ്ണാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

അതേസമയം പൊടി അരിയുടെ കയറ്റുമതി ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങളില്‍ 21.31 ലക്ഷം ടണ്ണായി വര്‍ധിച്ചു. മൊത്തം അരി കയറ്റുമതിയില്‍ 11 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ അരിയുടെ ചില്ലറ വില്‍പന വില ആഴ്ചയില്‍ 0.24 ശതമാനവും മാസത്തില്‍ 2.46 ശതമാനവും സെപ്തംബര്‍ 19 വരെ 8.67 ശതമാനവും വര്‍ധന രേഖപ്പെടുത്തി.

അഞ്ച് വര്‍ഷത്തിനിടെ ശരാശരി 15.14 ശതമാനം വര്‍ധനവുണ്ടായി. പൊതുവിപണിയില്‍ കിലോയ്ക്ക് 16 രൂപയായിരുന്ന പൊടി അരിയുടെ വില സംസ്ഥാനങ്ങളില്‍ 22 രൂപയായി ഉയര്‍ന്നെന്നും വിലവര്‍ധന തുടരുമെന്നും മന്ത്രാലയം അറിയിക്കുന്നു. അരിയുടെ വിലവര്‍ധന കോഴി, മൃഗസംരക്ഷണ കര്‍ഷകരെയും ബാധിക്കും.

ഉത്പാദന ചെലവേറുന്നതോടെയാണ് ഇത്. കോഴിത്തീറ്റയുടെ 60-65 ശതമാനം പൊടിയരിയാണ്. അതുകൊണ്ടുതന്നെ മുട്ട, പാല്‍ എന്നിവയ്ക്ക് വിലകൂടും.

ധാന്യങ്ങളുടെ വില വര്‍ധനവാണ് മൊത്തം ഭക്ഷ്യ ഉപഭോക്തൃ വിലയെ ബാധിക്കുന്നത് എന്നിരിക്കെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വെല്ലുവിളിയാണ് അരിവില വര്‍ധന. പണപ്പെരുപ്പം 2-6 ഒതുക്കാന്‍ ശതമാനങ്ങള്‍ക്കുള്ളില്‍ ശ്രമിക്കുന്നതിനാല്‍ പ്രത്യേകിച്ചും. ആഭ്യന്തര വില കുറയ്ക്കുന്നതിന് ഈ മാസം ആദ്യം, പൊടി അരിയുടെ കയറ്റുമതി നിരോധിക്കുകയും ബസ്മതി ഇതര അരിക്ക് 20 ശതമാനം കയറ്റുമതി തീരുവ ചുമത്തുകയും ചെയ്തിരുന്നു.

X
Top