ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆

വ്യാപാര സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ചെന്നൈ: വ്യാപാര സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഡിസംബര്‍ 18 ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. മലിനീകരണമോ ശല്യമോ ഉണ്ടാക്കാത്ത ഊര്‍ജ്ജക്ഷമതയുള്ള കെട്ടിടങ്ങള്‍ പണിയുന്നതിനാണ് നിലവില്‍ ഊന്നല്‍ കൊടുക്കുന്നത്. കസ്റ്റംസ് ഹൗസില്‍ പുതിയ ഓഫീസ് സമുച്ചയം വൈഗയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വ്യാപാര സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന സര്‍ക്കാര്‍ ഉദ്യമത്തെ കുറിക്കുന്ന പേരാണ് വൈഗ, ധനമന്ത്രി പറഞ്ഞു. ഓഫീസര്‍മാരുടേയും സ്റ്റാഫുകളുടേയും എണ്ണത്തിന് മതിയാകുന്ന തരത്തില്‍ ഓഫീസുകള്‍ പണിയുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കെട്ടിടങ്ങള്‍ എത്രമാത്രം ഹരിതാഭമായിരിക്കണം, ഊര്‍ക്ഷമമായിരിക്കണം എന്നാണ് ചിന്ത.

കസ്റ്റംസുകാരില്‍ നിന്നും നികുതി ഉദ്യോഗസ്ഥരില്‍ നിന്നും രാജ്യം വളരെയധികം പ്രയോജനം നേടുന്നുണ്ട്. വ്യാപാരം സുഗമമാക്കുന്നതിനും പുതിയ മാനദണ്ഢങ്ങള്‍ നിശ്ചയിക്കുന്നതിലും വരുമാനം സൃഷ്ടിക്കുന്നതിലും ഇവര്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നു.92 കോടി രൂപ ചെലവില്‍ സ്ഥാപിക്കുന്ന നിര്‍ദ്ദിഷ്ട കെട്ടിടത്തില്‍ കസ്റ്റംസ് വകുപ്പിന്റെ 11 പങ്കാളിത്ത ഏജന്‍സികളാണ് പ്രവര്‍ത്തിക്കുക.

X
Top