ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

‘ആപ്പിൾ’ മാതൃകയിൽ ഇന്ത്യയിൽ സ്റ്റോർ തുറക്കാൻ പദ്ധതിയിട്ട് ഗൂഗിൾ

ന്ത്യയിൽ തങ്ങളുടെ ഉത്പന്നങ്ങൾക്കായുള ആദ്യത്തെ റീടെയിൽ സ്റ്റോർ തുറക്കാനൊരുങ്ങി ഗൂഗിൾ. ആപ്പിളിന്റെ മാതൃകയിൽ സ്റ്റോർ തുറക്കാനാണ് തീരുമാനം ഗൂഗിളിന്റെ തീരുമാനം.

ഡൽഹി, മുംബൈ, ബെംഗളൂരു എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് ഔട്ട്‌ലെറ്റ്‌ തുറക്കാനായി ഗൂഗിൾ തിരഞ്ഞെടുത്തിട്ടുള്ളത്. അമേരിക്കക്ക് പുറത്തുള്ള ആദ്യത്തെ ഗൂഗിൾ ഔട്ലെറ്റ് ആകും ഇവ.

ഇന്ത്യൻ ടെക് വിപണിയിൽ നിരവധി സാധ്യതകൾ കണ്ടുകൊണ്ടാണ് രാജ്യത്ത് 10 ബില്യൺ ഡോളറിന്റെ നിക്ഷേപം കൊണ്ടുവരാൻ ഗൂഗിൾ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് വിവരം. അതിന്റെ ഭാഗമായാണ് ഗൂഗിൾ ഇന്ത്യയിൽ റീട്ടെയിൽ ഔട്ട്‌ലെറ്റ്‌ സ്ഥാപിക്കുന്നത്.

ഗൂഗിളിന്റെ പിക്സൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ഇയർബഡുകൾ എന്നിവയെല്ലാമാണ് ഈ ഔട്ട്‌ലെറ്റിൽ ഉണ്ടാകുക. രാജ്യത്തെ നിരവധി സ്റ്റോറുകൾ തുറന്ന് വലിയ രീതിയിൽ ലാഭം നേടിയ ആപ്പിളിന്റെ അതെ രീതി തന്നെയാണ് ഗൂഗിളും കൈക്കൊള്ളുന്നത്.

നിലവിൽ സ്റ്റോറിനുള്ള അനുയോജ്യമായ സ്ഥലം കണ്ടുപിടിക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണ്.15000 ചതുരശ്ര അടിയിലായിരിക്കും സ്റ്റോർ എന്നും ഇനിയും ആറ് മാസമാകും സ്റ്റോറുകൾ തുറക്കാനെന്നുമാണ് വിവരം.

പാരിസിലെ എഐ ആക്ഷൻ പ്ലാൻ സമ്മിറ്റിൽ വെച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതിന് ശേഷമാണ് ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

X
Top