
ന്യൂഡല്‍ഹി: റെയില്‍ വികാസ് നിഗം ലിമിറ്റഡിന്റെ (ആര്‍വിഎന്‍എല്‍) ഒഎഫ്എസ് (ഓഫര്‍ ഫോര്‍ സെയില്‍) ആദ്യ ദിവസം 5.36 മടങ്ങ് അധികം സംബസ്‌ക്രൈബ് ചെയ്യപ്പെട്ടു.
സര്‍ക്കാര്‍ കമ്പനിയിലെ തങ്ങളുടെ 11.17 കോടി ഓഹരികള്‍ വിറ്റഴിക്കുന്ന ഒഎഫ്എസാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് 5.36 ശതമാനം ഓഹരി പങ്കാളിത്തമാണ്.
119 രൂപയാണ് ഒഎഫ്എസിന്റെ ഇഷ്യു വില. 4.08 േേകാടി ഓഹരികളുടെ ഗ്രീന്‍ഷൂ ഓപ്ഷനും ഒഎഫ്എസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഓഹരി മൂലധനത്തിന്റെ 1.96 ശതമാനമാണ്.
ഒഎഫ്എസിന്റെ ആദ്യ ദിനത്തില്‍ നിക്ഷേപ സ്ഥാപനങ്ങള്‍ 15.64 കോടി ഓഹരികള്‍ക്കായി ലേലം നടത്തി.
ഇവര്‍ക്കായി നീക്കിവച്ചത് 6.38 കോടി ഓഹരികള്‍ മാത്രമാണ്. 121.17 നിരക്കില്‍ 1900 കോടി രൂപയാണ് ലേലത്തിന്റെ മൂല്യം. അതേസമയം കമ്പനി ഓഹരി 6.77 ശതമാനം ഇടിവ് നേരിട്ടു. 125.25 രൂപയിലായിരുന്നു ക്ലോസിംഗ്.
നിലവില്‍ ആര്‍വിഎന്‍എല്ലില്‍ 78.20 ശതമാനം ഓഹരി പങ്കാളിത്തമാണ് സര്‍ക്കാറിനുള്ളത്.