2030ഓടെ ഇന്ത്യൻ വസ്ത്രവ്യവസായ മേഖല ലക്ഷ്യമിടുന്നത് 350 ബില്യൺ ഡോളർ ◆ കിഴക്കൻ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തിയെന്ന് ഓയിൽ ഇന്ത്യ ലിമിറ്റഡ് ◆ പരുത്തി ഇറക്കുമതി തീരുവയിളവ് ഡിസംബര്‍ അവസാനം വരെ നീട്ടിയേക്കും ◆ ഇന്ധനവും വളവും കൂടുതൽ ശേഖരിച്ച് ഇന്ത്യ; പ്രതിസന്ധി തുടർന്നാൽ ധനസ്ഥിതിയെ ബാധിച്ചേക്കാം ◆ പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆

2025ല്‍ നിഫ്‌റ്റി 27,000ല്‍ എത്തിയേക്കുമെന്ന് ഗോള്‍ഡ്‌മാന്‍ സാക്‌സ്‌

ആഗോള ബ്രോക്കറേജ്‌ ആയ ഗോള്‍ഡ്‌മാന്‍ സാക്‌സ്‌ നിഫ്‌റ്റി മൂന്ന്‌ മാസത്തിനുള്ളില്‍ 24,000 പോയിന്റിലേക്കും 2025ല്‍ 27,000 പോയിന്റിലേക്കും എത്തിയേക്കുമെന്ന്‌ പ്രവചിക്കുന്നു. ഇന്ത്യന്‍ ഓഹരി വിപണി സാങ്കേതികമായി `ന്യൂട്രല്‍’ ആണെന്നാണ്‌ ഗോള്‍ഡ്‌മാന്‍ സാക്‌സ്‌ വിലയിരുത്തുന്നത്‌.

അടുത്ത മൂന്ന്‌ മാസം ഓഹരി വിപണി ഒരു പരിധിക്കുള്ളില്‍ നീങ്ങാനാണ്‌ സാധ്യത. കുറയുന്ന വളര്‍ച്ചയും ഓഹരികളുടെ ഉയര്‍ന്ന മൂല്യവും പ്രതികൂല ഘടകങ്ങളാണ്‌.

വിപണിയില്‍ തിരുത്തലുണ്ടായിട്ടും ഇപ്പോഴും ഓഹരികള്‍ ചെലവേറിയ നിലയിലാണ്‌. ഗോള്‍ഡ്‌മാന്‍ സാക്‌സിന്റെ വിലയിരുത്തല്‍ അനുസരിച്ച്‌ 2025ല്‍ നിഫ്‌റ്റി ഇപ്പോഴത്തെ നിലയില്‍ നിന്നും 15 ശതമാനത്തിലേറെ ഉയരാന്‍ സാധ്യതയുണ്ട്‌.

സെപ്‌റ്റംബറില്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ നിന്ന്‌ നിഫ്‌റ്റി ഏകദേശം 12 ശതമാനമാണ്‌ ഇടിഞ്ഞത്‌. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഒക്‌ടോബറില്‍ തുടങ്ങിയ വില്‍പ്പന നവംബറിലും തുടരുകയാണ്‌.

X
Top