കൊച്ചി: സ്വർണം(Gold) ഓരോ ദിവസവും റെക്കോർഡ് തിരുത്തി മുന്നേറുന്നതിനിടയിൽ വ്യാഴാഴ്ച ചെറിയൊരിടവേള. വിലയിൽ മാറ്റമില്ലാതെ കേരളത്തിൽ(Keralam) ഗ്രാമിന് 7,060 രൂപയിലും പവന് 56,480 രൂപയിലുമാണ് വ്യാപാരം.
കേരളത്തിലെ എക്കാലത്തെയും ഉയർന്ന വിലയായ ഈ നിരക്കിലേയ്ക്കെത്തിയത് ബുധനാഴ്ചയാണ്. ഓണത്തിനു ശേഷം സ്വർണ വില മുന്നേറുന്ന പ്രവണതയാണ് കാണിക്കുന്നത്.
രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ചാണ് കേരളത്തിലും വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത്. അതിനിടയിലാണ് സംസ്ഥാനത്തെ സ്വർണ വിലയിൽ വ്യാഴാഴ്ച ചെറിയൊരു ബ്രേക്ക് ഉണ്ടായത്.
ബുധനാഴ്ച്ച ഏഷ്യൻ വിപണി സമയത്ത് വീണ്ടും റെക്കോർഡ് തിരുത്തി 2694 ഡോളർ കുറിച്ച രാജ്യാന്തര സ്വർണവില 2680 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
ഫെഡ് റിസർവിന്റെ തുടർ നിരക്ക് കുറക്കൽ പ്രതീക്ഷ ഡോളറിന് സമ്മർദ്ദം നൽകവെ സ്വര്‍ണത്തിലേക്ക് കൂടുതൽ നിക്ഷേപം വരുന്നത് സ്വർണത്തിന് ഇനിയും മുന്നേറ്റ കാരണമായേക്കാം.
ഫെഡ് പിന്തുണയ്ക്ക് പിന്നാലെ യുദ്ധം കനക്കുന്നതും സ്വർണത്തിന് അനുകൂലമാണ്.