സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

റെക്കോർഡ് ഉയരത്തിൽ സംസ്ഥാനത്തെ സ്വർണ നിരക്കുകൾ

കൊച്ചി: സ്വർണ്ണ വിലയിലെ തീപിടുത്തം തുടരുന്നു. ഇന്ന് പവന് ചരിത്രത്തിലാദ്യമായി 58,000 രൂപ നിലവാരം മറികടന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 58,240 രൂപയും, ഗ്രാമിന് 7,280 രൂപയുമാണ് വില. ഇന്ന് പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വില വർധിച്ചത്.

രാജ്യാന്തര സ്വർണ്ണ വില സകല റെക്കോർഡുകളും തകർത്തെറിഞ്ഞാണ് വാരാന്ത്യത്തിൽ ക്ലോസിങ് നടത്തിയിരിക്കുന്നത്. ട്രോയ് ഔൺസിന് 27.65 ഡോളർ (1.03%) ഉയർന്ന് 2,721.41 ഡോളറിലാണ് ക്ലോസിങ് നടത്തിയിരിക്കുന്നത്. കേരളത്തിലെ വെള്ളി വിലയിലും ഇന്ന് വർധനയുണ്ട്.

ഈ മാസത്തെ താഴ്ന്ന നിരക്കിലേക്ക് കേരളത്തിലെ സ്വർണ്ണ വില എത്തിയത് ഒക്ടോബർ 10ാം തിയ്യതിയാണ്. അന്ന് പവന് 56,200 രൂപയും, ഗ്രാമിന് 7,025 രൂപയുമായിരുന്നു വില. അവിടെ നിന്ന് ഇതു വരെ, കേവലം 9 ദിവസങ്ങൾ കൊണ്ട് പവന് 2,040 രൂപയും, ഗ്രാമിന് 255 രൂപയുമാണ് വില വർധിച്ചിരിക്കുന്നത്.

സ്വർണ്ണ വില വർധനയുടെ കാരണങ്ങൾ
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളാണ് നിലവിൽ പ്രധാനമായും രാജ്യാന്തര സ്വർണ്ണ വില വർധിപ്പിക്കുന്നത്. വൻകിട നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണം വാങ്ങിക്കൂട്ടുന്നത് തുടരുകയാണ്. ഇത് രാജ്യാന്തര വിലയിൽ വർധനയുണ്ടാക്കുന്നു.

അമേരിക്കയിലെ ഫെഡ് റിസർവ് ഇനിയും പലിശ നിരക്കുകൾ കുറയ്ക്കുമെന്ന റിപ്പോർട്ടുകൾ സ്വർണ്ണത്തിന്റെ ഡിമാൻ‍ഡ് ഉയർത്തി നിർത്തുന്നു

പലിശ കുറഞ്ഞാൽ ട്രഷറി വരുമാനം അനാകർഷകമാകുമെന്നത് സ്വർണ്ണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുന്ന ഘടകമാണ്

അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്ത്വങ്ങൾ നില നിൽക്കുന്നു. പുതിയ പ്രസിഡന്റിന്റെയും, വിജയിക്കുന്ന പാർട്ടിയുടെയും നയങ്ങൾ സ്വർണ്ണ വിലയിൽ സ്വാധീനം ചെലുത്തും

ലോകരാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ സ്വർണ്ണം വാങ്ങിക്കൂട്ടുന്നത് തുടരുന്നത് ഡിമാൻഡ് ഉയർത്തി നിർത്തുന്നു

ചൈനയിൽ നിന്നുള്ള ഡിമാൻഡും, ചൈനീസ് സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവിനുള്ള ശ്രമങ്ങളും മ‍ഞ്ഞലോഹത്തിന്റെ തിളക്കം വർധിപ്പിക്കുന്നു.

കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് വർധനയുണ്ട്. ഇപ്പോഴത്തെ നിരക്കുകൾ താഴെ നൽകിയിരിക്കുന്നു. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കൂടിയിരിക്കുന്നത്

  • 1 ഗ്രാം : 105.10 രൂപ
  • 8 ഗ്രാം : 840.80 രൂപ
  • 10 ഗ്രാം : 1,051 രൂപ
  • 100 ഗ്രാം : 10,510 രൂപ
  • 1000 ഗ്രാം : 1,05,100 രൂപ

X
Top