ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ മികച്ച വളര്‍ച്ച കൈവരിച്ചേക്കും

നറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്ക്‌ നഷ്‌ടം കുറയ്‌ക്കാനും വളര്‍ച്ച കൈവരിക്കാനും സാധിക്കുമെന്ന്‌ റേറ്റിംഗ്‌ ഏജന്‍സിയായ കെയര്‍ പറയുന്നു.

കോവിഡിനു ശേഷം ഇന്‍ഷുറന്‍സ്‌ തുക നല്‍കുന്നതിലുണ്ടായ കുറവും ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌ പ്രീമിയത്തിലെ വര്‍ധനയും ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ സാമ്പത്തിക നില മെച്ചപ്പെടുന്നതിന്‌ വഴിയൊരുക്കും.

ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ നേരിട്ടുള്ള മൊത്തം പ്രീമിയം മധ്യകാലാടിസ്ഥാനത്തില്‍ 12 ശതമാനം മുതല്‍ 15 ശതമാനം വരെ വളര്‍ച്ച കൈവരിച്ചേക്കും. സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളായിരിക്കും പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളേക്കാള്‍ മികച്ച വളര്‍ച്ച കൈവരിക്കുന്നത്‌.

കോവിഡ്‌ കാലയളവില്‍ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ഇന്‍ഷുറന്‍സ്‌ തുക വിതരണം ഗണ്യമായി വര്‍ധിച്ചിരുന്നു. ആശുപത്രികളിലേക്ക്‌ കോവിഡ്‌ രോഗികള്‍ പ്രവഹിച്ചത്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളെ പ്രതികൂലമായി ബാധിച്ചു. എന്നാല്‍ ഇപ്പോള്‍ ഇന്‍ഷുറന്‍സ്‌ തുക നല്‍കുന്നതില്‍ കുറവുണ്ടായിട്ടുണ്ട്‌.

റിസര്‍വ്‌ ബാങ്ക്‌ പലിശനിരക്ക്‌ കൂട്ടുന്നത്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ സ്ഥിരവരുമാന മാര്‍ഗങ്ങളിലെ നിക്ഷേപത്തില്‍ നിന്നുള്ള നേട്ടം വര്‍ധിപ്പിക്കും.

സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ കുറെ കൂടി മികച്ച വളര്‍ച്ച കൈവരിക്കുമെന്നാണ്‌ കെയര്‍ റേറ്റിംഗ്‌സിന്റെ നിഗമനം.

X
Top