ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆

നേതൃ സ്ഥാനങ്ങളിലെ ലിംഗപരമായ സാമ്പത്തിക അന്തരം: ഏഷ്യ പസഫിക് രാഷ്ട്രങ്ങളില്‍ ഇന്ത്യ മുന്നില്‍

ന്യൂഡല്‍ഹി: ലിംഗ അസമത്വം ഇന്ത്യയില്‍ രൂക്ഷമാണെന്ന് റിപ്പോര്‍ട്ട്. ഡബ്ല്യുടിഡബ്യു ഗ്ലോബല്‍ ജെന്‍ഡര്‍ വെല്‍ത്ത് ഇക്വിറ്റി 2022 ല്‍ നടത്തിയ പഠന പ്രകാരം സമ്പത്തിന്റെ ലിംഗപരമായ അന്തരം രാജ്യത്ത് 64 ശതമാനമാണ്. നേതൃ സ്ഥാനങ്ങളിലെ പരിമിതമായ സ്ത്രീ സാന്നിധ്യമാണ് സമ്പത്തിന്റെ അന്തരം വര്‍ദ്ധിപ്പിക്കുന്നത്.

നേതൃസ്ഥാനത്തുള്ള സ്ത്രീകളുടെ എണ്ണത്തിലെ കുറവ് സീനീയോറിറ്റിയ്‌ക്കൊപ്പം വര്‍ദ്ധിക്കുന്നു. ആഗോള തലത്തില്‍, വിരമിക്കുന്ന നേതാക്കളായ സ്ത്രീകളുടെ സമ്പത്ത് തങ്ങളുടെ പുരുഷ സമകാലീനര്‍ക്കുള്ളതിന്റെ 62 ശതമാനമായപ്പോള്‍ മിഡ് ലെവല്‍, ടെക്‌നിക്കല്‍ റോളുകളില്‍ ഇത് 69 ശതമാനവും ഫ്രണ്ട്‌ലൈന്‍ ഓപറേഷണല്‍ സ്ഥാനങ്ങളിലുള്ളവരില്‍ ഇത് 89 ശതമാനവുമാണ്.

അതേസമയം ഇന്ത്യന്‍ സ്ത്രീകളുടെ സമ്പത്ത് 64 ശതമാനമായി. ഏഷ്യ പസഫിക് പ്രദേശത്തെ ഏറ്റവും കുറഞ്ഞ തോതാണിത്. 90 ശതമാനം സമ്പത്തുമായി കൊറിയന്‍ സ്ത്രീകള്‍ പട്ടികയില്‍ മുന്നിലെത്തിയപ്പോള്‍ ചൈന (78 ശതമാനം), ജപ്പാന്‍ (82 ശതമാനം),ഫിലിപ്പീന്‍സ് (79 ശതമാനം), സിംഗപ്പൂര്‍ (79 ശതമാനം) എന്നീ രാഷ്ട്രങ്ങളിലെ നേതൃനിരയിലുള്ള സ്ത്രീകള്‍ക്ക് വിരമിക്കുമ്പോള്‍ ആഗോള നിലവാരത്തേക്കാള്‍ സമ്പത്ത് നേടാനായി.

X
Top