വിദേശ നാണയ ശേഖരം കുതിക്കുന്നുകല്‍ക്കരിയില്‍ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ കുതിച്ചു; ക്രൂഡ് ഇറക്കുമതി കുറഞ്ഞിട്ടും ചെലവ് ഉയർന്നു2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നം

ഫ്യൂച്ചർ എന്റർപ്രൈസസിന് എജിഎം നടത്താൻ അധിക സമയം ലഭിക്കും

മുംബൈ: പ്രതിസന്ധിയിലായ ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഭാഗമായ ഫ്യൂച്ചർ എന്റർപ്രൈസസിന് (എഫ്ഇഎൽ) വാർഷിക പൊതുയോഗം (എജിഎം) നടത്താൻ രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) മൂന്ന് മാസത്തെ കാലാവധി നീട്ടിനൽകി. ഇത് പ്രകാരം കമ്പനി അതിന്റെ എജിഎം 2022 ഡിസംബർ 31-നോ അതിനുമുമ്പോ നടത്തേണ്ടതുണ്ട്.

അതേസമയം എജിഎം വിപുലീകൃത സമയപരിധിക്കുള്ളിൽ നടക്കുമെന്ന് എഫ്ഇഎൽ അതിന്റെ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഈ മാസം ആദ്യം മറ്റൊരു ഗ്രൂപ്പ് സ്ഥാപനമായ ഫ്യൂച്ചർ ലൈഫ്സ്റ്റൈൽ ഫാഷൻസിന് എജിഎം നടത്തുന്നതിന് ആർഒസി മൂന്ന് മാസത്തെ സമയം നീട്ടിനൽകിയിരുന്നു.

ഒരു കമ്പനി സാമ്പത്തിക വർഷം അവസാനിച്ച് ആറു മാസത്തിനുള്ളിൽ അതിന്റെ എജിഎം നടത്തണമെന്ന് കമ്പനി നിയമം അനുശാസിക്കുന്നു. നേരത്തെ സെപ്തംബർ 13 ന്, കടക്കെണിയിലായ സ്ഥാപനത്തിന്റെ ഫോറൻസിക് ഓഡിറ്റ് നടത്താൻ എഫ്ഇഎല്ലിന്റെ വായ്പക്കാർ ഒരു ഓഡിറ്ററെ നിയമിച്ചിരുന്നു. ഫൊറൻസിക് ഓഡിറ്റ് നേരിടുന്ന രണ്ടാമത്തെ ഫ്യൂച്ചർ ഗ്രൂപ്പ് സ്ഥാപനമാണിത്.

X
Top