ഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നു

ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ്‌ ലിസ്റ്റിംഗ്‌ ദിനത്തില്‍ 8% ഇടിഞ്ഞു

ന്നലെ ലിസ്റ്റ്‌ ചെയ്‌ത ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ്‌ ഇഷ്യു വിലയില്‍ നിന്നും എട്ട്‌ ശതമാനം ഇടിഞ്ഞു. 368 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഓഹരി ഇന്നലെ 338 രൂപ വരെ ഇടിഞ്ഞു. എന്‍എസ്‌ഇയില്‍ 359.50 രൂപയിലാണ്‌ ഈ ഓഹരി ഇന്നലെ വ്യാപാരം ആരംഭിച്ചത്‌.

വ്യാപാരത്തിനിടെ 364.80 രൂപ വരെ ഉയര്‍ന്നെങ്കിലും പിന്നീട്‌ ഓഹരി വില ഇടിയുന്നതാണ്‌ കണ്ടത്‌.
ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സിന്റെ ഐപിഒ 2.95 മടങ്ങാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടിരുന്നത്‌. അതേ സമയം ചെറുകിട നിക്ഷേപകര്‍ 51 ശതമാനം മാത്രമാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്‌തത്‌.

1104 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിച്ചത്‌. പുതിയ ഓഹരികളുടെ വില്‍പ്പന വഴി 600 കോടി രൂപയും ഒഎഫ്‌എസ്‌ വഴി 504 കോടി രൂപയുമാണ്‌ സമാഹരിച്ചത്‌. പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ്‌ ഒഫ്‌എസ്‌ വഴി വിറ്റൊഴിഞ്ഞത്‌.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട്‌ മൈക്രോ ഫിനാന്‍സ്‌ കമ്പനികളിലൊന്നാണ്‌ ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ്‌. 2019-20നും 2021-22നും ഇടയില്‍ വരുമാനം വര്‍ധിച്ചെങ്കിലും കോവിഡും പ്രകൃതിദുരന്തങ്ങളും വിപുലീകരണ ചെലവും കമ്പനിയുടെ ലാഭം കുറയുന്നതിന്‌ കാരണമായി.

കമ്പനിയുടെ പുസ്‌തകമൂല്യത്തിന്റെ 2.32 മടങ്ങായാണ്‌ ഓഫര്‍ വില നിശ്ചയിച്ചിരിക്കുന്നത്‌. ഇത്‌ സമാന മേഖലയിലെ മറ്റ്‌ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവേറിയ നിലവാരത്തിലായിരുന്നു.

X
Top