പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

ക്രിസ്‌മസിന്‌ സ്വർണ സമ്മാനവുമായി ഫ്രെയർ എനർജി

കൊച്ചി: റൂഫ്‌ടോപ്പ് സോളാർ എനർജി കമ്പനിയായ ഫ്രെയർ എനർജി തങ്ങളുടെ ക്രിസ്‌മസ് ആഘോഷങ്ങളുടെ ഭാഗമായി, ആദ്യമായി സോളാറിലേക്ക് മാറുന്നവർക്ക് ഇൻസ്റ്റലേഷനോടൊപ്പം ഒരു ഗ്രാം സ്വർണം സമ്മാനമായി പ്രഖ്യാപിച്ചു. 2026 ജനുവരി 1 വരെയാണ് കേരളത്തിലുടനീളം ഓഫർ ലഭ്യമാവുക. കേരളത്തിലെ കൂടുതൽ ഭവനങ്ങളെ ശുദ്ധവും സുസ്ഥിരവുമായ ഊർജ പരിഹാരങ്ങൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ഉറപ്പായ സ്വർണ പാരിതോഷികത്തിലൂടെ ഉത്സവ ആഹ്ലാദം പകരുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം. സംസ്ഥാനത്തിന്‍റെ ഉയർന്ന വൈദ്യുതി നിരക്കുകൾ, സൗരോർജത്തിലേക്കുള്ള പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനുള്ള അതിന്‍റെ ചായ്‌വും വിശാലമായ സാധ്യതകളും പരിഗണിച്ച് കൊണ്ടുള്ള, കേരളത്തെ കേന്ദ്രീകരിച്ചുള്ള പ്രത്യേക ഓഫറാണെന്ന് ഫ്രെയർ എനർജി സഹ സ്ഥാപകയും ഡയറക്ടറുമായ രാധിക ചൗധരി പറഞ്ഞു.

X
Top