നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

ഇൻഫോസിന് വൻതുക പിഴചുമത്തി ഫ്രാൻസ്

ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്ന സംവിധാനത്തിലെ പിഴവിന്റെ പേരിൽ ഇൻഫോസിസിന് വൻതുക പിഴചുമത്തി ഫ്രഞ്ച് അധികാരികൾ. 175,000 യൂറോ (ഏകദേശം 2 കോടി രൂപ) പിഴയാണ് ഫ്രാൻസിലെ റീജിയണൽ ലേബർ അതോറിറ്റി DRIEETS Ile-de-France പിഴ ചുമത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

പിഴ ചുമത്തിയത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി ഇൻഫോസിസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിങ്ങിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

ആഗോള തലത്തിൽ മത്സരിക്കാൻ ഇന്ത്യൻ ജീവനക്കാർ കൂടുതൽ സമയം ജോലി ചെയ്യാൻ തയ്യാറാകണമെന്ന ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ പരാമർശം മുമ്പ് രാജ്യത്ത് വലിയ ചർച്ചയായിരുന്നു. രാവിലെ 9 മുതൽ രാത്രി 9 വരെ ആഴ്ചയിൽ 6 ദിവസം അതായത് 72 മണിക്കൂർ ജോലി ചെയ്യുന്നതാണ് ചൈനയിലെ തൊഴിൽ സംസ്‌കാരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേർ രംഗത്തെത്തിയതോടെയാണ് ചർച്ച ചൂടുപിടിച്ചത്.

എന്നാൽ ജീവനക്കാർഎത്രസമയം ജോലിചെയ്യണം എന്നതുമായി ബന്ധപ്പെട്ടല്ല, ജോലി സമയം രേഖപ്പെടുത്തുന്നതിലെ പിഴവിന്റെ പേരിലാണ് ഫ്രഞ്ച് അധികൃതർ ഇൻഫോസിസിന് പിഴ ചുമത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.

ജോലി സമയം രേഖപ്പെടുത്തുന്ന ഇൻഫോസിസിന്റെ സംവിധാനം ഫ്രഞ്ച് നിയമങ്ങൾ പൂർണ്ണമായി പാലിക്കുന്നതല്ലെന്ന് അധികൃതർ കണ്ടെത്തി. സംവിധാനത്തിന്റെ വിശ്വാസ്യത, ഓഡിറ്റ് ചെയ്യാൻ കഴിയുന്ന രേഖകൾ സൂക്ഷിക്കുന്ന രീതികൾ, ചില വിഭാഗം ജീവനക്കാർക്ക് ഇത് നിരീക്ഷിക്കാനുള്ള സൗകര്യം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് അധികൃതർ ചൂണ്ടിക്കാട്ടിയത്.

ഫ്രഞ്ച് തൊഴിൽ നിയമങ്ങൾ പ്രകാരം ജോലി സമയം, ഓവർടൈം, നിർബന്ധിത വിശ്രമ സമയം എന്നിവ ഉൾപ്പെടെയുള്ളവ തൊഴിലുടമകൾ രേഖപ്പെടുത്തേണ്ടതാണ്. ഇതിന്റെയെല്ലാം ഓഡിറ്റ് ചെയ്യാൻ കഴിയുന്നതും വിശ്വസനീയവുമായ രേഖകൾ സൂക്ഷിക്കുകയും വേണം. ഇതിലാണ് പിഴവ് കണ്ടെത്തിയത് എന്നാണ് സൂചന.

അതിനിടെ, ഈ പിഴ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെയോ പ്രവർത്തനങ്ങളെയോ കാര്യമായി ബാധിക്കില്ലെന്ന് കമ്പനി മാധ്യമങ്ങളെ അറിയിച്ചു. അധികൃതരുടെ നീക്കം പരിശോധിച്ച് തുടർ നടപടികൾ ആലോചിക്കുകയാണെന്ന് കമ്പനി പറയുന്നു.

ഇന്ത്യയിലെ ഓഫീസുകളിൽ കൂടുതൽ സമയം ജോലി ചെയ്യാൻ ഇൻഫോസിസ് ജീവനക്കാരോട് ആവശ്യപ്പെടുന്നതിനിടയിലാണ് ഈ നടപടിയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടു ചെയ്യുന്നു.

X
Top