ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വിന്‍ഫാസ്റ്റിന്‍റെ ഇന്ത്യയിലെ ആദ്യ വൈദ്യുത വാഹന നിര്‍മാണ ശാലയ്ക്ക് തറക്കല്ലിട്ടു

കൊച്ചി: വിയറ്റ്നാമിലെ മുന്‍നിര വൈദ്യുത വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് ഓട്ടോ ഇന്ത്യയിലെ തങ്ങളുടെ ആദ്യ നിര്‍മാണശാലയ്ക്ക് തറക്കല്ലിട്ടു.

തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സിപ്കോട്ട് വ്യവസായ എസ്റ്റേറ്റില്‍ 400 ഏക്കറിലായുള്ള വൈദ്യുത വാഹനശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും വ്യവസായ മന്ത്രി ഡോ. ടി ആര്‍ ബി രാജ എന്നിവരടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.

ഇന്ത്യയില്‍ ഹരിത വാഹനങ്ങളുടെ പുരോഗതിയുടെ കാര്യത്തില്‍ നിര്‍ണായകമായ ഒരു ചുവടുവെപ്പാണിതെന്ന് വിന്‍ഫാസ്റ്റ് ഇന്ത്യ സിഇഒ ഫാം സാന്‍ ചു പറഞ്ഞു.

തൊഴിലവസരങ്ങളുടെ കാര്യത്തിലും ഇതു ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

X
Top