ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

രാജീവ് കുമാര്‍ ഇന്ത്യ സോതെബൈസ് ഇന്റര്‍നാഷണല്‍ റിയാലിറ്റിയില്‍

ന്യൂഡല്ഹി: പ്രമുഖ സാമ്പത്തിക വിദഗ്ധനും നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാനുമായ രാജീവ് കുമാര്‍ ആഢംബര പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് സ്ഥാപനം ഇന്ത്യ സോതെബൈസ് ഇന്റര്‍നാഷണല്‍ റിയാലിറ്റി (ഐഎസ്‌ഐആര്‍) ഉപദേശക സമിതിയില്‍ ചേര്‍ന്നു.

നയപരമായ കാര്യങ്ങളില്‍ അദ്ദേഹം കമ്പനിയെ ഉപദേശിക്കും. റിയല് എസ്‌റ്റേറ്റ് മേഖലയില് സുതാര്യതയും പ്രൊഫഷണലിസവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും പ്രവര്‍ത്തനം.

സെന്റ് സ്റ്റീഫന്‍ കോളേജിലെയും ലക്‌നൗ സര്‍വകലാശാലയിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയായ രാജീവ് കുമാര്‍ ലക്‌നൗ സര്‍വകലാശാല, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഡി ലിറ്റ് ബിരുദങ്ങള്‍ (ഓണറീസ് കോസ) നേടിയിട്ടുണ്ട്.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡി ഫില് (1982), ലഖ്‌നൗ സര്വകലാശാലയില്‍ നിന്ന് പിഎച്ച്ഡി (1978) എന്നിവ നേടിയിട്ടുണ്ട്.

X
Top