ചരക്ക്-സേവന കയറ്റുമതി ഉയർന്നു‘സരള്‍ കേരളം’ നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനംസ്വർണത്തിന്റെ ഹോൾമാർക്ക് ഫീസ് കുത്തനെ കൂട്ടിആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നു

ഇന്ത്യയുടെ വിദേശ നാണയശേഖരം 56,290 കോടി ഡോളർ

കൊച്ചി: ഇന്ത്യയുടെ വിദേശ നാണയശേഖരം ഡിസംബർ 30ന് അവസാനിച്ച ആഴ്ചയിൽ 4.40 കോടി ഡോളറിന്റെ നേരിയവർദ്ധനയുമായി 56,290 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. കരുതൽ സ്വർണശേഖരത്തിലെ വർദ്ധനയാണ് പ്രതിഫലിച്ചത്.

ശേഖരത്തിലെ മുഖ്യശ്രേണിയായ വിദേശ കറൻസി ആസ്‌തി 30.20 കോടി ഡോളർ ഇടിഞ്ഞ് 49,820 കോടി ഡോളറായി. കരുതൽ സ്വർണശേഖരം 35.4 കോടി ഡോളർ ഉയർന്ന് 4,130 കോടി ഡോളറിലെത്തി.

2021 സെപ്തംബറിലെ 64,250 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയശേഖരത്തിലെ എക്കാലത്തെയും ഉയരം. 15മാസത്തെ ഇറക്കുമതിച്ചെലവിന് തുല്യമായിരുന്നു അത്. റഷ്യ-യുക്രെയിൻ യുദ്ധ പശ്ചാത്തലത്തിൽ പിന്നീട് ശേഖരം കൂപ്പുകുത്തി.

ഡിസംബർ ആദ്യവാരത്തിലെ കണക്കുപ്രകാരം ശേഖരമുള്ളത് 9.2 മാസത്തെ ഇറക്കുമതി ചെലവിന് തുല്യമായാണ്.

X
Top