100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

വിദേശ നാണയശേഖരം മൂന്നാം ആഴ്‌ചയിലും നേട്ടത്തിൽ

മുംബൈ: ഇന്ത്യയുടെ വിദേശ നാണയശേഖരം തുടർച്ചയായ മൂന്നാം ആഴ്‌ചയിലും നേട്ടത്തിലേറി. നവംബർ 25ന് സമാപിച്ച വാരം 280 കോടി ഡോളർ ഉയർന്ന് ശേഖരം 55,014 കോടി ഡോളറായെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

ശേഖരത്തിലെ മുഖ്യ ഇനമായ വിദേശ കറൻസി ആസ്‌തി (എഫ്.സി.എ) 300 കോടി ഡോളർ വർദ്ധിച്ച് 48,728 കോടി ഡോളറിലെത്തി. കരുതൽ സ്വർണശേഖരം 7.3 കോടി ഡോളർ താഴ്‌ന്ന് 3,993.8 കോടി ഡോളറായി.

ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണയശേഖരത്തിൽ പൗണ്ട് സ്‌റ്റെർലിംഗ്, യൂറോ, യെൻ, യു.എസ് ട്രഷറി ബിൽ (കടപ്പത്രം) തുടങ്ങിയവയുമുണ്ട്.

കഴിഞ്ഞവർഷം സെപ്തംബറിൽ കുറിച്ച 64,245 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയശേഖരത്തിന്റെ എക്കാലത്തെയും ഉയരും. ശേഖരം കഴിഞ്ഞ ഒക്‌ടോബറിൽ 52,400 കോടി ഡോളറിലേക്ക് ഇടിഞ്ഞിരുന്നു.

X
Top