ആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നുഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി 21.83 ശതമാനം ഉയർന്നുസെമികണ്ടക്ടർ മേഖലയിൽ മുന്നേറാൻ ഇന്ത്യ; കമ്പനികൾക്ക് 140 കോടി ഡോളറിന്റെ ഫണ്ടിങ്ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞു

വിദേശ നാണ്യ ശേഖരം കുറഞ്ഞു

ന്യൂഡല്‍ഹി: ജനുവരി 6ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം 1.268 ബില്ല്യണ്‍ ഡോളര്‍ ഇടിഞ്ഞ് 561.583 ബില്ല്യണ്‍ ഡോളറിലെത്തി. തൊട്ടുമുന്‍ ആഴ്ച ശേഖരം 44 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 562.851 ബില്യണ്‍ ഡോളറായിരുന്നു.

കറന്‍സി മാര്‍ക്കറ്റിലുള്ള ആര്‍ബിഐയുടെ ഇടപെടലിനെ തുടര്‍ന്ന് വിദേശ കറന്‍സി ആസ്തി 1.747 ബില്ല്യണ്‍ കുറഞ്ഞ് 496.441 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. നാണ്യശേഖരത്തിലെ പ്രധാന ഘടകം വിദേശ കറന്‍സി ആസ്തിയാണ്.

സ്വര്‍ണ്ണശേഖരത്തില്‍ 461 മില്ല്യണ്‍ ഡോളര്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. സ്വര്‍ണ്ണശേഖരം 41.784 ബില്ല്യണ്‍ ഡോളറിന്റേതായി. അന്തര്‍ദ്ദേശീയ നാണയ നിധി(ഐഎംഎഫ്)യിലെ ശേഖരം 18 മില്യണ്‍ ഡോളര്‍ താഴ്ന്ന് 5.141ബില്യണ്‍ ഡോളറാവുകയും ചെയ്തു. സ്‌പെഷ്യല്‍ ഡ്രോവിംഗ് റേറ്റ്‌സ് (എസ്ഡിആര്‍) 35 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 18.217 ബില്യണ്‍ ഡോളറായിട്ടുണ്ട്.

2021 ഒക്ടോബറിലാണ് ശേഖരം എക്കാലത്തേയും ഉയരമായ 645 ബില്യണ്‍ ഡോളറിലെത്തിയത്. പിന്നീട് പണപ്പെരുപ്പം ആഗോള പ്രതിഭാസമാവുകയും കേന്ദ്രബാങ്കുകള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. തുടര്‍ന്ന് രൂപയെ സംരക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡോളര്‍ വില്‍പന തുടങ്ങി.

ഇതോടെ വിദേശ നാണ്യ ശേഖരം തകര്‍ച്ചയിലായി.

X
Top