വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

വിദേശ നാണയശേഖരം വീണ്ടും ഇടിവിന്റെ പാതയിൽ

കൊച്ചി: ഇന്ത്യയുടെ വിദേശ നാണയശേഖരം വീണ്ടും ഇടിവിന്റെ പാതയിലേക്ക് കടന്നു. നവംബർ നാലിന് അവസാനിച്ച ആഴ്‌ചയിൽ ശേഖരം 109 കോടി ഡോളർ താഴ്‌ന്ന് 52,999.4 കോടി ഡോളറായെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

തൊട്ടുമുമ്പത്തെ ആഴ്‌ചയിൽ 656.1 കോടി ഡോളറിന്റെ വർദ്ധനയായിരുന്നു കുറിച്ചത്. കഴിഞ്ഞ ഒരുവർഷത്തിനിടയിലെ ഏറ്റവും വലിയ വർദ്ധനയായിരുന്നു അത്.

2021 ഒക്‌ടോബറിൽ രേഖപ്പെടുത്തിയ 64,500 കോടി ഡോളറാണ് ഇന്ത്യൻ വിദേശ നാണയശേഖരത്തിന്റെ എക്കാലത്തെയും ഉയരം. വിദേശ നാണയ ആസ്തി (എഫ്.സി.എ) 12 കോടി ഡോളർ ഇടിഞ്ഞ് 47,072.7 കോടി ഡോളർ ആയിട്ടുണ്ട്.

കരുതൽ സ്വർണശേഖരം 70.5 കോടി ഡോളർ താഴ്‌ന്ന് 3,705.7 കോടി ഡോളറായി. ഐ.എം.എഫിലെ ഇന്ത്യയുടെ കരുതൽധനം (എസ്.ഡി.ആർ) 23.5 കോടി ഡോളർ കുറഞ്ഞ് 1,739 കോടി ഡോളറിലെത്തി.

X
Top