രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

വിദേശ നാണയശേഖരം വീണ്ടും താഴേക്ക്

മുംബൈ: ഇന്ത്യയുടെ വിദേശ നാണയശേഖരം മൂന്നാഴ്‌ചത്തെ നേട്ടത്തിന് വിരാമമിട്ട് വീണ്ടും നഷ്‌ടത്തിലേക്ക് വീണു. ഫെബ്രുവരി മൂന്നിന് അവസാനിച്ച വാരം 149.4 കോടി ഡോളർ ഇടിഞ്ഞ് ശേഖരം 57,526.7 കോടി ഡോളറായെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്ചയിൽ 303 കോടി ഡോളറിന്റെ വർദ്ധനയുണ്ടായിരുന്നു.

വിദേശ കറൻസി ആസ്‌തി (എഫ്.സി.എ) 132.3 കോടി ഡോളർ ഇടിഞ്ഞ് 50,769.5 കോടി ഡോളറായി. തുടർച്ചയായ വർദ്ധനയ്ക്ക് ഇടവേള നൽകി കരുതൽ സ്വർണശേഖരം 24.6 കോടി ഡോളറും ഇടിഞ്ഞു. ഇപ്പോഴിത് 4,378.1 കോടി ഡോളറാണ്.

ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണയശേഖരത്തിൽ യെൻ, പൗണ്ട്, യൂറോ, സ്വർണം, ഐ.എം.എഫിലെ കരുതൽധനം തുടങ്ങിയവയുണ്ട്.

2021 ഒക്‌ടോബറിലെ 64,500 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയശേഖരം കുറിച്ച എക്കാലത്തെയും ഉയരം.

X
Top