യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

വിദേശ നാണയശേഖരത്തിൽ 300 കോടി ഡോളറിന്റെ ഇടിവ്

മുംബൈ: ഇന്ത്യയുടെ വിദേശനാണയ കരുതൽ ശേഖരം ആഗസ്‌റ്റ് 26ന് സമാപിച്ച ആഴ്‌ചയിൽ 300 കോടി ഡോളർ ഇടിഞ്ഞ് 56,104.6 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രിൽ മുതൽ ഇതുവരെ വിദേശ നാണയശേഖരത്തിലുണ്ടായ ഇടിവ് 4,500 കോടി ഡോളറാണ്. 49,864.5 കോടി ഡോളറാണ് വിദേശ കറൻസി ആസ്‌തി (എഫ്.സി.എ); ഇടിവ് 257.1 കോടി ഡോളർ. കരുതൽ സ്വർണശേഖരം 27.1 കോടി ഡോളർ താഴ്‌ന്ന് 3,964.3 കോടി ഡോളറായി.

ഡോളറിനെതിരെ രൂപയുടെ തളർച്ചയുടെ ആക്കം കുറയ്ക്കാൻ റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വിറ്റഴിച്ചതാണ് വിദേശ നാണയശേഖരം കുറയാൻ ഇടയാക്കിയത്.

X
Top