രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

ഇന്ത്യയില്‍ പ്രാക്ടീസ് തുടങ്ങാന്‍ വിദേശ അഭിഭാഷകര്‍ക്കും നിയമ സ്ഥാപനങ്ങള്‍ക്കും അനുമതി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിയമപരിശീലനം നടത്താന്‍ വിദേശ അഭിഭാഷകര്‍ക്കും നിയമസ്ഥാപനങ്ങള്‍ക്കും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ) അനുമതി.
ഇതിനായുള്ള രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ ബിസിഐ പുറത്തിറക്കി.അന്താരാഷ്ട്ര നിയമവും അന്താരാഷ്ട്ര മധ്യസ്ഥതയും പ്രാക്ടീസ് ചെയ്യാന്‍ വിദേശ അഭിഭാഷകര്‍ക്ക് ഇത് വഴി സാധ്യമാകും.

നിയന്ത്രിതവും പരസ്പര സഹകരണത്തിന്റെ അടിസ്ഥാനത്തിലുമാണ് അനുമതി,ബിസിഐ വിശദീകരിക്കുന്നു. നിയന്ത്രിതമായി നടത്തുകയാണെങ്കില്‍ നീക്കം നിയമ പരിശീലനത്തെ ബാധിക്കില്ല. വിദേശ അഭിഭാഷകരും വിദേശ നിയമ സ്ഥാപനങ്ങളും ഇന്ത്യയില്‍ പ്രവേശിക്കുന്നതിനെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എതിര്‍ക്കുകയായിരുന്നു.

പിന്നീട് 2007-2014 വര്‍ഷങ്ങളില്‍ വിദേശ അഭിഭാഷകരുടെ നിയമപ്രയോഗ സാധ്യതകള്‍ ബിസിഐ പരിശോധിച്ചു. തുടര്‍ന്നാണ് അനുമതി ലഭ്യമാക്കിയത്.

X
Top