എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 13 മാസത്തെ താഴ്‌ന്ന നിലയില്‍

മുംബൈ: ശക്തമായ തിരുത്തലിനെ തുടര്‍ന്ന്‌ ഇന്ത്യന്‍ വിപണിയിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം 13 മാസത്തെ താഴ്‌ന്ന നിലയില്‍.

വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ കൈവശമുള്ള ഓഹരികളുടെ മൂല്യം ഫെബ്രുവരിയില്‍ 62.38 ലക്ഷം കോടി രൂപയാണ്‌. ഇത്‌ കഴിഞ്ഞ സെപ്‌റ്റംബറില്‍ 77.96 ലക്ഷം കോടി രൂപയായിരുന്നു.

ജനുവരിയില്‍ 78,027 കോടി രൂപയുടെയും ഫെബ്രുവരിയില്‍ 34,574 കോടി രൂപയുടെയും വില്‍പ്പനയാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്‌. ഫെബ്രുവരി ആദ്യ പകുതിയില്‍ 21,272 കോടി രൂപയുടെയും രണ്ടാം പകുതിയില്‍ 13,302 കോടി രൂപയുടെയും വില്‍പ്പനയാണ്‌ നടന്നത്‌.

ഫെബ്രുവരി രണ്ടാം പകുതിയില്‍ കൂടുതല്‍ വില്‍പ്പന നടന്നത്‌ ഓട്ടോ മേഖലയിലാണ്‌- 3279 കോടി രൂപ. ഹെല്‍ത്ത്‌കെയര്‍, എഫ്‌എംസിജി മേഖലകളില്‍ യഥാക്രമം 2996 കോടി രൂപയുടെയും 2568 കോടി രൂപയുടെയും വില്‍പ്പന നടന്നു.

കണ്‍ട്രക്ഷന്‍ മെറ്റീരിയല്‍സ്‌ (1820 കോടി), ഫിനാന്‍ഷ്യല്‍സ്‌ (1647 കോടി), കണ്‍സ്‌ട്രക്ഷന്‍ (1465 കോടി), കാപ്പിറ്റല്‍ ഗുഡ്‌സ്‌ (1258 കോടി) എന്നിവയാണ്‌ ശക്തമായ വില്‍പ്പന നടന്ന മറ്റ്‌ മേഖലകള്‍.

അതേ സമയം ഫെബ്രുവരി രണ്ടാം പകുതിയില്‍ ടെലികോം, കെമിക്കല്‍സ്‌, മീഡിയ എന്നീ മേഖലകളിലെ ഓഹരികള്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വാങ്ങി.

ടെലികോം മേഖലയില്‍ 5661 കോടി രൂപയാണ്‌ അവ നിക്ഷേപിച്ചത്‌. കെമിക്കല്‍സ്‌, മീഡിയ എന്നീ മേഖലകളില്‍ യഥാക്രമം 112 കോടി രൂപയും 34 കോടി രൂപയും നിക്ഷേപിച്ചു.

X
Top