ഒക്ടോബറിൽ സിമന്‍റ് വില 20 രൂപ വരെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഏറ്റവും താഴ്ന്ന നിലയിൽ ◆ കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆

വിദേശ നിക്ഷേപകരുടെ വില്‍പ്പന തുടരുന്നു; ഈ മാസം പിൻവലിച്ചത് 26,533 കോടി

മുംബൈ: ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നു. നവംബറില്‍ ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 26,533 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്.

ഒക്ടോബറില്‍ വിദേശ നിക്ഷേപകര്‍ 94,017 കോടി രൂപയാണ് ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. അടുത്ത കാലത്ത് ഏറ്റവും ഉയര്‍ന്ന വില്‍പ്പന നടന്നത് ഒക്ടോബറിലാണ്.

ഉയർന്ന ആഭ്യന്തര സ്റ്റോക്ക് മൂല്യനിർണയം, ചൈനയിലേക്കാള്ള വിഹിതം വർധിപ്പിക്കൽ, യുഎസ് ഡോളറിയന്റെയും ട്രഷറി ആദായത്തിന്റെയും വർധനവ് എന്നിവ ഇതിന് പ്രധാന കാരണമായി സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

സെപ്റ്റംബറില്‍ വിദേശ നിക്ഷേപകര്‍ 57,724 കോടിയുടെ നിക്ഷേപമാണ് നടത്തിയത്. ഈ സ്ഥാനത്താണ് ഒക്ടോബറില്‍ വിദേശ നിക്ഷേപകരുടെ പിന്‍വലിക്കല്‍ 94,017 കോടിയായി ഉയര്‍ന്നത്.

ചൈനയിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിച്ചത്‌ കൂടാതെ കമ്പനികളുടെ നിരാശപ്പെടുത്തിയ രണ്ടാം പാദ ഫലങ്ങളും, ഓഹരികളുടെ മൂല്യം ഉയര്‍ന്ന നിലയിലാണെന്ന തോന്നലും വിപണിയെ ബാധിച്ചു.

സെപ്റ്റംബറിൽ പണപ്പെരുപ്പം ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.49 ശതമാനത്തിലെത്തി ഇത് വിപണിയുടെന്മേൽ നിഴൽ വീഴ്ത്തി. ഇതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കിന് കാരണമായി.

X
Top