ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

വിദേശ നാണയ ശേഖരത്തില്‍ കുതിപ്പ്

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ റിസർവ് ബാങ്ക് വീണ്ടും വിദേശ നാണയ ശേഖരം ഉയർത്തുന്നു.

ഏപ്രില്‍ മുന്നിന് അവസാനിച്ച വാരത്തില്‍ വിദേശ നാണയ ശേഖരം 906.3 കോടി ഡോളർ വർദ്ധിച്ച്‌ 69,712.1 കോടി ഡോളറിലെത്തി. കഴിഞ്ഞ വാരങ്ങളില്‍ വിദേശ നാണയ ശേഖരത്തില്‍ കനത്ത ഇടിവുണ്ടായിരുന്നു. മാർച്ച്‌ 27ന് അവസാനിച്ച വാരത്തില്‍ 1,028.8 കോടി ഡോളർ ഇടിഞ്ഞ് വിദേശ നാണയ ശേഖരം 68,805.8 കോടി ഡോളറിലെത്തിയിരുന്നു.

ഡോളറിന്റെ മൂല്യത്തിലും സ്വർണ വിലയിലും കനത്ത ചാഞ്ചാട്ടം തുടരുന്നതിനിടെയാണ് ഏപ്രില്‍ ആദ്യ വാരത്തില്‍ വിദേശ നാണയ ശേഖരം ഉയരുന്നത്. ഫെബ്രുവരി 27ന് അവസാനിച്ച വാരത്തില്‍ വിദേശ നാണയ ശേഖരം റെക്കാഡ് ഉയരമായ 72,849.4 കോടി ഡോളർ വരെ എത്തിയിരുന്നു.

പശ്ചിമേഷ്യയിലെ സംഘർഷം ആരംഭിച്ചതിന് ശേഷം രൂപയുടെ മൂല്യത്തകർച്ച നേരിടാൻ റിസർവ് ബാങ്ക് വിപണി ഇടപെടല്‍ ഊർജിതമാക്കിയിരുന്നു.

വിദേശ കറൻസികളുടെ മൂല്യം ഉയർന്നു.
വിദേശ നാണയ ശേഖരത്തിലെ പ്രധാന ഘടകമായ യൂറോ, യെൻ, ഫ്രാങ്ക് തുടങ്ങിയവയുടെ മൂല്യം 178.4 കോടി ഡോളർ വർദ്ധനയോടെ 55,285.6 കോടി ഡോളറിലെത്തി.

സ്വർണം വാങ്ങി റിസർവ് ബാങ്ക് റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണ ശേഖരത്തിന്റെ മൂല്യം അവലോകന കാലയളവില്‍ 722.1 കോടി ഡോളർ ഉയർന്ന് 12,074.2 കോടി ഡോളറായി.

X
Top