ആഗോള സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി കേരളംഇന്ത്യയുടെ വളര്‍ച്ച സുസ്ഥിരമെന്ന് റിസര്‍വ് ബാങ്ക്10 മാസത്തിനിടെ രാജ്യത്ത് 4,245 കോടി രൂപയുടെ സൈബർ തട്ടിപ്പുകൾചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നു

നേരിട്ടുള്ള വിദേശ നിക്ഷേപം ഇടിയുന്നു

കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ക്കിടെ ഒക്‌ടോബർ മുതല്‍ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിനിടെ ഇന്ത്യൻ വ്യവസായ മേഖലയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 5.6 ശതമാനം ഇടിഞ്ഞ് 1,90 കോടി ഡോളറായി.

മുൻവർഷം ഇതേകാലയളവില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 1155 കോടി ഡോളറായിരുന്നു. ജൂലായ് മുതല്‍ സെപ്തംബർ വരെയുള്ള രണ്ടാം ത്രൈമാസക്കാലയളവില്‍ വിദേശ നിക്ഷേപം 43 ശതമാനം വർദ്ധനയോടെ 1361 കോടി ഡോളറായിരുന്നു.

ഏപ്രില്‍ മുതല്‍ ഡിസംബർ വരെയുള്ള ഒൻപത് മാസത്തില്‍ വിദേശ നിക്ഷേപം 27 ശതമാനം ഉയർന്ന് 4,067 കോടി ഡോളറായെന്നും കേന്ദ്ര സർക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

X
Top