കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം80 ശതമാനവും ചെലവാകുന്നത് ശമ്പളത്തിനും പെൻഷനും പലിശക്കും; വിരമിക്കൽ പ്രായം കേന്ദ്ര മാതൃകയിൽ ഉയർത്തണമെന്നും ധവളപത്രംധവള പത്രത്തിന്റെ ഉള്ളടക്കം പുറത്ത്; സംസ്ഥാനത്തിന്‍റെ കടബാധ്യത 5.07 ലക്ഷം കോടി രൂപ, ട്രഷറി പ്രതിസന്ധി രൂക്ഷംഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ കല്ലുകടി

ഫുഡ് ഡെലിവറി രംഗത്തേക്ക് ഫ്‌ളിപ്കാര്‍ട്ടും

ന്ത്യന്‍ ഇ-കൊമേഴ്സ് ഭീമന്മാരായ ഫ്‌ളിപ്കാര്‍ട്ട് (Flipkart) ഫുഡ് ഡെലിവറി മേഖലയിലേക്ക് കടക്കാന്‍ ഒരുങ്ങുന്നു. ഐപിഒ (IPO) ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരീക്ഷണത്തിന് കമ്പനി മുതിരുന്നത്. ഇതോടെ നിലവില്‍ ഈ രംഗം അടക്കിവാഴുന്ന സ്വിഗ്ഗി (Swiggy), സൊമാറ്റോ (Zomato) എന്നീ മുന്‍നിര കമ്പനികള്‍ക്ക് കടുത്ത മത്സരം നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലക്ഷ്യം ലാഭകരമായ വിപുലീകരണം
ഒഎന്‍ഡിസി (ONDC) പ്ലാറ്റ്ഫോം വഴിയാകും ഫ്‌ളിപ്കാര്‍ട്ട് ഫുഡ് ഡെലിവറി സേവനങ്ങള്‍ ആരംഭിക്കുക. സ്വന്തമായി ലോജിസ്റ്റിക്‌സ് നെറ്റ്വര്‍ക്ക് കെട്ടിപ്പടുക്കുന്നതിന് പകരം, നിലവിലുള്ള സര്‍ക്കാര്‍ പിന്തുണയുള്ള ഇ-കൊമേഴ്സ് ശൃംഖലയെ ഉപയോഗപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം. റെസ്റ്റോറന്റുകളെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കാന്‍ ഒഎന്‍ഡിസി പ്ലാറ്റ്ഫോം ഫ്‌ലിപ്കാര്‍ട്ട് പ്രയോജനപ്പെടുത്തും. നേരത്തെ ഫുഡ് ഡെലിവറി പരീക്ഷിച്ചിരുന്ന ആമസോണ്‍ ഇന്ത്യ ഈ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയ സാഹചര്യത്തില്‍, ഫ്‌ളിപ്കാര്‍ട്ടിന്റെ നീക്കം ഏറെ പ്രാധാന്യത്തോടെയാണ് വിപണി നോക്കിക്കാണുന്നത്.

ഫ്‌ളിപ്കാര്‍ട്ട് പ്ലസ് (Flipkart Plus) അംഗങ്ങള്‍ക്ക് ഭക്ഷണ വിതരണത്തില്‍ പ്രത്യേക ആനുകൂല്യങ്ങളും കിഴിവുകളും നല്‍കാന്‍ സാധ്യതയുണ്ട്.

ഷോപ്പിംഗ്, പേയ്മെന്റുകള്‍, ട്രാവല്‍ ബുക്കിംഗ് എന്നിവയ്ക്കൊപ്പം ഭക്ഷണവും ഒരൊറ്റ ആപ്പിലൂടെ (സൂപ്പര്‍ ആപ്പ് മോഡല്‍) ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഐപിഒയ്ക്ക് മുന്നോടിയായുള്ള ഒരുക്കം
വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ട് വൈകാതെ തന്നെ പബ്ലിക് ലിസ്റ്റിംഗിന് (IPO) തയ്യാറെടുക്കുകയാണ്. കമ്പനിയുടെ മൂല്യം വര്‍ധിപ്പിക്കാനും കൂടുതല്‍ ഉപഭോക്താക്കളെ ആപ്പിലേക്ക് ആകര്‍ഷിക്കാനും ഫുഡ് ഡെലിവറി വിഭാഗം സഹായിക്കുമെന്ന് ഫ്‌ളിപ്കാര്‍ട്ട് കരുതുന്നു. ക്വിക്ക് കൊമേഴ്സ് (Quick Commerce) മേഖലയിലും ഫ്‌ളിപ്കാര്‍ട്ട് സാന്നിധ്യം ശക്തമാക്കി വരികയാണ്.

ഫുഡ് ഡെലിവറി മേഖലയില്‍ സ്വിഗ്ഗിയും സൊമാറ്റോയും തമ്മിലുള്ള പോരാട്ടം മുറുകുന്നതിനിടെ, ഫ്‌ളിപ്കാര്‍ട്ടിന്റെ വരവ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണകരമായ ഓഫറുകള്‍ ലഭിക്കാന്‍ കാരണമായേക്കും. തുടക്കത്തില്‍ ചില തിരഞ്ഞെടുത്ത നഗരങ്ങളിലാകും ഈ സേവനം ലഭ്യമാകുക.

X
Top