ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത് 8.47ലക്ഷം ടണ്‍ ഡിഎപി വളംഅഞ്ച് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്തിഇന്‍ഷുറന്‍സ് നികുതി നിരക്കുകളില്‍ കുറവ് വരുത്തിയേക്കുംതാരിഫ് ഭീഷണി ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്ഉള്ളിയുടെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ; തീരുമാനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ധനസ്ഥിതി: കേരളത്തിന് 18-ൽ 15-ാം റാങ്ക്

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ ധനസ്ഥിതി താരതമ്യപ്പെടുത്തി നിതി ആയോഗ് നടത്തിയ റാങ്കിങ്ങിൽ കേരളം വളരെ പിന്നിൽ. 18 പ്രമുഖ സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം 15-ാമതാണ്. വരുമാനം മെച്ചപ്പെടുത്താനായെങ്കിലും ചെലവുകൾ ഗുണപരമല്ലെന്നും ബാധ്യതകൾ കൂടുതലാണെന്നുമാണ് നിതി ആയോഗിന്റെ വിലയിരുത്തൽ.

നിതി ആയോഗിന്റെ 2025-ലെ ധനാരോഗ്യ സൂചികാ റിപ്പോർട്ടാണ് 2022-23 ലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ ധനസ്ഥിതി താരതമ്യപ്പെടുത്തിയത്. 2014-15 മുതൽ 16-ാം റാങ്കിലായിരുന്നു കേരളം.

ഒരുസ്ഥാനം മുന്നിലായെങ്കിലും സംസ്ഥാനങ്ങളെ നാലു വിഭാഗങ്ങളായി വേർതിരിക്കുമ്പോൾ ഏറ്റവും പിന്നിലുള്ള ‘ആസ്പിരേഷണൽ’ വിഭാഗത്തിലാണ് കേരളം. സ്ഥിതി മെച്ചപ്പെടുത്താൻ പരിശ്രമിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാണ, കേരളം, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, പഞ്ചാബ് എന്നിവയാണതിൽ.

ഒഡീഷ, ഛത്തീസ്ഗഢ്, ഗോവ, ഝാർഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് മുന്നിൽ. ഒഡീഷയുടെ സ്കോർ 67.8 ആണ്. കേരളത്തിന്റേത് 25.4 ഉം.

എന്തുകൊണ്ട് പിന്നിലായി?
സാമൂഹിക ക്ഷേമപരിപാടികൾക്ക് ഗണ്യമായി ചെലവഴിക്കേണ്ടിവരുന്ന സമ്മർദം ഒരുവശത്ത്. മറുവശത്ത് വരുമാനം വലിയതോതിൽ വർധിപ്പിക്കാനാവാത്ത സ്ഥിതി.

ചെലവിന്റെ ഗുണനിലവാരം, വരുമാന സമാഹരണം, ചെലവ് നിയന്ത്രണം, കടത്തിന്റെ സൂചിക, കടത്തിന്റെ സുസ്ഥിരത എന്നിങ്ങനെ അഞ്ച് ഘടകങ്ങളാണ് വിലയിരുത്തിയത്. ഇതിൽ ചെലവിന്റെ ഗുണനിലവാരത്തിലാണ് കേരളത്തിന് ഏറ്റവും കുറഞ്ഞ സ്കോർ.

വികസനത്തിനുമീതെ സ്ഥിരം ചെലവുകൾ
ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ ഒഴിവാക്കാനാകാത്ത ചെലവുകൾ മൊത്തം ചെലവിന്റെ 63.9 ശതമാനമാണ്. വികസനച്ചെലവ് 8.8 ശതമാനവും. മറ്റ് സംസ്ഥാനങ്ങളുടെ ശരാശരി വികസനച്ചെലവ് 15.2 ശതമാനമാണ്.

കേരളത്തിന്റെ ആരോഗ്യ, കുടുംബക്ഷേമ ചെലവ് 6.4 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളുടെ ശരാശരി 5.6 ശതമാനവും. വിദ്യാഭ്യാസച്ചെലവ് കേരളത്തിൽ 14 ശതമാനം. മറ്റ് സംസ്ഥാനങ്ങളുടെ ശരാശരി 14.9 ശതമാനം.

വരുമാനം കൂടി, ബാധ്യതകളും
വരുമാനസമാഹരണത്തിൽ കേരളം നേട്ടമുണ്ടാക്കി. ഇതുമാത്രം കണക്കാക്കിയാൽ കേരളം ആറാം റാങ്കോടെ മുൻനിര സംസ്ഥാനങ്ങളുടെ പട്ടികയിലാണ്. പിന്നിട്ട അഞ്ചുവർഷം കേരളത്തിന്റെ വാർഷിക വളർച്ചാ നിരക്ക് ശരാശരി 7.3 ശതമാനമായിരുന്നു.

തനതുവരുമാനം 26.5 ശതമാനം വർധിച്ചു. ഇതിൽ നികുതിവരുമാനംമാത്രം 23.3 ശതമാനം കൂടി. നികുതിയേതര വരുമാനം 44.5 ശതമാനവും കൂടി. ലോട്ടറിയാണ് നികുതിയേതര വരുമാനത്തിലെ പ്രധാന സ്രോതസ്സ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾക്ക് കേരളം മുൻഗണന നൽകുന്നതായി റിപ്പോർട്ട് പറയുന്നു.

കടം കുറയ്ക്കണം
മൊത്തം ആഭ്യന്തര ഉത്പാദനവും കടം ഉൾപ്പെടെയുള്ള ബാധ്യതകളും തമ്മിലുള്ള അനുപാതമാണ് കടത്തിന്റെ സുസ്ഥിരതയെ സൂചിപ്പിക്കുന്നത്. ഇതിലും കേരളം വളരെ പിന്നിലാണ്. അനുപാതം 2018-19 ലെ 30.7 ശതമാനത്തിൽനിന്ന് 37.6 ശതമാനമായി കൂടിയത് കേരളത്തിന് തിരിച്ചടിയായി.

റവന്യൂവരുമാനത്തിന്റെ 19 ശതമാനവും പലിശ നൽകാൻ ചെലവിടുന്നത് ആശങ്കയുണ്ടാക്കുന്ന സ്ഥിതിയാണ്.

സംസ്ഥാനം സ്‌കോർ റാങ്ക്
1) നേട്ടമുണ്ടാക്കിയവ
ഒഡീഷ 67.8 1
ഛത്തീസ്ഗഢ്‌ 55.2 2
ഗോവ 53.6 3
ഝാർഖണ്ഡ് 51.6 4
ഗുജറാത്ത് 50.5 5
2) മുന്നിൽപ്പോകുന്നവ
മഹാരാഷ്ട്ര 50.3 6
ഉത്തർപ്രദേശ് 45.9 7
തെലങ്കാന 43.6 8
മധ്യപ്രദേശ് 42.2 9
കർണാടക 40.8 10
3) മെച്ചപ്പെട്ട പ്രകടനം
തമിഴ്‌നാട് 29.2 11
രാജസ്ഥാൻ 28.6 12
ബിഹാർ 27.8 13

X
Top