കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆

റവന്യുകമ്മി സഹായധനം 7,183.42 കോടി; കേരളത്തിന് ലഭിക്കുക 1097.83 കോടി

ന്യൂഡൽഹി: റവന്യുകമ്മി നികത്തുന്നതിനുള്ള സഹായധനത്തിന്റെ ഏഴാം ഗഡുവായി 14 സംസ്ഥാനങ്ങൾക്ക് 7,183.42 കോടി രൂപ കേന്ദ്ര ധനമന്ത്രാലയം അനുവദിച്ചു. 15–ാം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരമാണ് സഹായധനം അനുവദിച്ചത്. കേരളത്തിന് 1097.83 കോടി ലഭിക്കും.

2022-23 സാമ്പത്തിക വർഷത്തിൽ 14 സംസ്ഥാനങ്ങൾക്ക് 86,201 കോടിയാണ് 15–ാം ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്തിരിക്കുന്നത്. ശുപാർശ ചെയ്ത സഹായധനം 12 തുല്യ പ്രതിമാസ ഗഡുക്കളായി ധനമന്ത്രാലയം സംസ്ഥാനങ്ങൾക്ക് അനുവദിക്കും.

2022 ഒക്‌ടോബറിലെ ഏഴാം ഗഡു അനുവദിച്ചതോടെ, 2022-23ൽ സംസ്ഥാനങ്ങൾക്ക് അനുവദിച്ച ആകെ റവന്യുകമ്മി സഹായധനം 50,282.92 കോടിയായി ഉയർന്നു. 2022-23 കാലയളവിൽ 15–ാം ധനകാര്യ കമ്മിഷൻ റവന്യുകമ്മി സഹായധനം ശുപാർശ ചെയ്ത സംസ്ഥാനങ്ങൾ ഇവയാണ്: ആന്ധ്രപ്രദേശ്, അസം, ഹിമാചൽ പ്രദേശ്, കേരളം, മണിപ്പുർ, മേഘാലയ, മിസോറം, നാഗാലാൻഡ്, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, ബംഗാൾ.

X
Top