മൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നുയുപിഐ എംഡിആര്‍: ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്നുണ്ടോയെന്ന് കേന്ദ്രം പരിശോധിക്കുംഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി മൂഡീസ്

ബിസിനസുകാര്‍ക്ക് ക്രെഡിറ്റ്‌ കാർഡുമായി ഫെഡറല്‍ ബാങ്ക്‌

കൊച്ചി: ചെറുകിട, ഇടത്തരം സംരംഭകരുടെ പ്രതീക്ഷകൾക്കും ആവശ്യങ്ങൾക്കും ഇണങ്ങുന്ന നിരവധി സവിശേഷതകൾ ചേർന്ന ക്രെഡിറ്റ്‌ കാര്‍ഡ്‌ ഫെഡറൽ ബാങ്ക് പുറത്തിറക്കി.

നാഷണല്‍ പെയ്‌മെന്റ്‌ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും വീസയുമായി സഹകരിച്ച് പുറത്തിറക്കിയ കാർഡിന് ഫെഡ്‌ സ്റ്റാര്‍ ബിസ്‌ എന്നാണ് പേരിട്ടിരിക്കുന്നത്. രാജ്യത്തെ ചടുലമായ ബിസിനസ് കാലാവസ്ഥയെ ശാക്തീകരിക്കുന്നതിനായാണ് കമേഴ്‌സ്യൽ കാര്‍ഡ്‌ വിഭാഗത്തിലേക്ക് ബാങ്ക് കടക്കുന്നത്.

റൂപെ, വീസ വേരിയന്റുകളിലായി ഫെഡ്‌ സ്റ്റാര്‍ ബിസ്‌ ലഭ്യമാണ്‌. ഇടപാടുകാരുടെ ഓവര്‍ഡ്രാഫ്‌റ്റ്‌, കാഷ്‌ ക്രെഡിറ്റ്‌ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാണ് കാര്‍ഡ്‌ നൽകുന്നത്.

ഓവര്‍ഡ്രാഫ്‌റ്റ്‌, കാഷ്‌ ക്രെഡിറ്റ്‌ അക്കൗണ്ടുകളിലായി 50 ലക്ഷം രൂപ വരെ പരിധിയുള്ള ബിസിനസുകാര്‍ക്ക്‌ കാര്‍ഡുകള്‍ ലഭിക്കും.

ബിസിനസ്‌ രംഗത്തെ വിവിധ വിഭാഗങ്ങള്‍ക്കായുള്ള നിരവധി ഉത്പന്നങ്ങൾ പുറത്തിറക്കാൻ നടപ്പു സാമ്പത്തികവർഷം ബാങ്ക്‌ പദ്ധതിയിടുന്നുണ്ട്‌.

X
Top