രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നുകണ്ടെയ്നർ നീക്കത്തിൽ കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ചവികസന പദ്ധതികളുടെ ഏകോപനത്തിന് ‘റൗണ്ട് ടേബിൾ കോൺഫറൻസ്’ സംഘടിപ്പിക്കാൻ കേരളം

ഓഹരികളിലെ എഫ്ഡിഐ 24 ശതമാനം കൂപ്പുകുത്തി

കൊച്ചി: ഇന്ത്യൻ ഓഹരികളിലേക്ക് (ഇക്വിറ്റി) നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ) നടപ്പുവർഷം ജൂലായ്-സെപ്തംബറിൽ 2021ലെ സമാനപാദത്തേക്കാൾ 24 ശതമാനം ഇടിഞ്ഞു.

1,360 കോടി ഡോളറിൽ നിന്ന് 1,030 കോടി ഡോളറിലേക്കാണ് ഇടിവെന്ന് ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഒഫ് ഇൻഡസ്‌ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി) വ്യക്തമാക്കി.

നടപ്പുവർഷം ആദ്യപാദമായ ഏപ്രിൽ-ജൂണിനെ അപേക്ഷിച്ച് ഇടിവ് 37 ശതമാനമാണ്. പുതിയ ഇക്വിറ്റി എഫ്.ഡി.ഐ., പുനർനിക്ഷേപം, മറ്റ് മൂലധനനിക്ഷേപം എന്നിവയടക്കം ഓഹരികളിലേക്കുള്ള മൊത്തം എഫ്.ഡി.ഐ കഴിഞ്ഞ പാദത്തിൽ 1,980 കോടി ഡോളറിൽ നിന്ന് 16 ശതമാനം കുറഞ്ഞ് 1,660 കോടി ഡോളറിലെത്തി. ആഗോള സമ്പദ്‌പ്രതിസന്ധിയാണ് നിക്ഷേപത്തെ തളർത്തുന്നത്.

മുന്നിൽ സിംഗപ്പൂർ

ഇന്ത്യയിലേക്ക് ഏറ്റവുമധികം നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ) ഒഴുക്കുന്നത് സിംഗപ്പൂരാണ്. നടപ്പുവർഷം ആദ്യപകുതിയിലെ (ഏപ്രിൽ-സെപ്തംബർ) പട്ടിക ഇങ്ങനെ: (തുക കോടിയിൽ)

 സിംഗപ്പൂർ : $1,000
 മൗറീഷ്യസ് : $332
 യു.എ.ഇ : $295
 അമേരിക്ക : $260

X
Top